മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ തന്നെ പഠിപ്പിച്ച് അധ്യാപകര്‍ മാതൃകയാകണം: മന്ത്രി കെ.ടി ജലീല്‍
നെടുമ്പാശ്ശേരി: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ തന്നെ പഠിപ്പിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
കുന്നുകര പഞ്ചായത്തിലെ കുന്നുവയല്‍ ഗവ. എല്‍.പി സ്കൂളില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹത്തിന്റെ സഹായത്തോടെ പൊതു വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ഇതിനായി അധ്യാപകരും, പി.ടി.എയും, പൂര്‍വ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഘടന, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയ്യാറാക്കിയത്.
ചടങ്ങില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ജില്ലാ പഞ്ചായത്തംഗം റസിയ സവാദ്, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അംബുജാക്ഷന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.വി തോമസ്, സി.യു ജബ്ബാര്‍, പി.എ കുഞ്ഞുമുഹമ്മദ്, ഷീജ ഷാജി, എ.ഇ.ഒ എം.കെ മുരളി, പി.ടി.എ പ്രസിഡന്റ് എം.എസ് ഷിഹാബുദ്ദീന്, സി.പി ഹംസക്കുഞ്ഞ്, അല്‍ഫോന്‍സ, ടി.എച്ച് അഫ്സല്, ടി.കെ താഹിര്‍, സ്റ്റെജിന് സ്റ്റാലിന്, ഹെഡ്മിസ്ട്രസ് ഡോളി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."