HOME
DETAILS
MAL
നീലഗിരി ജില്ലയില്‍ 3059 വ്യാജ റേഷന്‍ കാര്‍ഡുകള്‍
backup
January 06 2017 | 20:01 PM
ഊട്ടി: നീലഗിരി ജില്ലയില്‍ 3059 വ്യാജ റേഷന്‍ കാര്‍ഡുകളുണ്ട്. സംസ്ഥാന വ്യാപകമായി കണക്കെടുപ്പ് നടത്തിവരികയാണ്. വ്യാജ റേഷന്‍കാര്‍ഡുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാവും.
റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുന്ന അവസാന തിയതി കഴിഞ്ഞ മാസം 30ആയിരുന്നു. എന്നാല്‍ നീലഗിരിയുടെ പ്രത്യേക പരിധിസ്ഥിതി കണക്കിലെടുത്ത് സമയം നീട്ടുകയായിരുന്നു. ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാത്ത 31,000 റേഷന്‍ കാര്‍ഡുകളുടെ റേഷന്‍ വിതരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയില്‍ 1.80 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. ജില്ലയില്‍ 1.96 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ക്ക് പൊങ്കല്‍ കിറ്റുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."