HOME
DETAILS

എടക്കല്‍ ഗുഹയ്ക്ക് ലോക പൈതൃക പദവി: ചരിത്ര സെമിനാറില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കും

  
backup
January 06 2017 | 20:01 PM

%e0%b4%8e%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%b9%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%aa

 

കല്‍പ്പറ്റ: എടക്കല്‍ ഗുഹയ്ക്ക് ലോക പൈതൃകപദവി നേടിയെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഏഴ്, എട്ട് തീയതികളില്‍ അമ്പലവയല്‍ മൗണ്ട് അവന്യൂ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചരിത്രസെമിനാറും പൈതൃകസംരക്ഷണ കൂടിച്ചേരലും രൂപം നല്‍കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണാധികാരികള്‍ ആത്മാര്‍ഥമായി പരിശ്രമിക്കാത്തതാണ് ചരിത്രപ്രാധാന്യമുള്ള എടക്കലിനു ലോക പൈതൃക പദവി ലഭിക്കാത്തിതിനു കാരണം. എടക്കല്‍ ഗുഹ ഏറ്റെടുക്കാന്‍പോലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തയാറാകുന്നില്ല. മാനവരാശിയുടെ മുഴുവന്‍ സ്വത്തും വയനാടിന്റെ അഭിമാനവുമാണ് എടക്കല്‍ ഗുഹ. ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതിനും സമീപഭാവിയില്‍ത്തന്നെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനുമുള്ള രണ്ടാം പൈതൃക സംരക്ഷണ പ്രക്ഷോഭ പരിപാടികളും ചരിത്ര സെമിനാറില്‍ ആസൂത്രണം ചെയ്യും. ചരിത്ര പണ്ഡിതരെയും സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 1986 സെപ്റ്റംബര്‍ എട്ടിന് വയനാട് പ്രൃതി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച യോഗം തീരുമാനിച്ചതനുസരിച്ചാണ് എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭം ആരംഭിച്ചത്.
ഈ സമരത്തെ ചെറുത്തുതോല്‍പ്പിക്കാനാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത്. എം.പി വീരേന്ദ്രകുമാര്‍, വി.കെ കേശവദാസ്, കെ.ജെ ദേവസ്യ, പി.എം തോമസ് തുടങ്ങി വിരളം രാഷ്ട്രീയ നേതാക്കള്‍ മാത്രമാണ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് എടക്കല്‍ പരിസരത്ത് ക്വാറികള്‍ നിരോധിച്ച കലക്ടര്‍ ടി. രവീന്ദ്രന്‍ തമ്പിയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പരസ്യമായി ശാസിക്കുകയും സ്ഥംലംമാറ്റുകയും ക്വാറി നിരോധനം പിന്‍വലിക്കുകയുമുണ്ടായി. പ്രക്ഷോഭരംഗത്തുള്ളവരെ അറസ്റ്റുചെയ്യാനും ഭരണകൂടം മടിച്ചില്ല. ചരിത്രകാരന്‍മാരായ ഡോ.എം.ജി.എസ് നാരായണന്‍, പ്രഫ. ഇര്‍ഫാന്‍ ഹബീബ്, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. എം.ആര്‍ രാഘവവാര്യര്‍ തുടങ്ങിയവരുടെ ശ്രമഫലമായി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ടതാണ് എടക്കല്‍ ഗുഹയെ ക്വാറി നടത്തിപ്പുകാരില്‍നിന്നു രക്ഷപെടുത്താന്‍ ഉതകിയത്. പിന്നീട് ഹൈക്കോടതി ഇടപെടലും ഉണ്ടായി. എടക്കല്‍ ഗുഹ ഇപ്പോഴും നാശത്തിന്റെ പാതയില്‍ത്തന്നെയാണ്. നിലവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കൈശവത്തിലാണ് ഗുഹയും പരിസരവും. എടക്കലിന്റെ മൂല്യവും മഹത്വവും ഡിടിപിസി തിരിച്ചറിയുന്നില്ല. ഗുഹയെ കറവപ്പശുവായാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും കാണുന്നത്. എടക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ ഒത്തുചേരലും അനുമസ്മരണവും ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ 10ന് തുടങ്ങുന്ന ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം ഡോ. എംജിഎസ് നാരായണന്‍ നിര്‍വഹിക്കും. എടക്കല്‍ പൈതൃകം, എടക്കല്‍ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും, വയനാട്ടിലെ ജൈന സംസ്‌കൃതി എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.എം.ആര്‍. രാഘവവാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍, ശ്രീജിത്ത് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തില്‍ ചര്‍ച്ചയും തുടര്‍ന്ന് എടക്കല്‍ ദ റോക് മാജിക് എന്ന പേരില്‍ പി.ടി സന്തോഷ്‌കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകും ബാദുഷയും തോമസും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ എം. ഗംഗാധരന്‍, വി. ഹരികുമാര്‍, അബു പൂക്കോട് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago