കുപ്രചാരണം അവസാനിപ്പിക്കണം: കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തകര്‍ക്കാനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്-ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിനെതിരെയുള്ള സിപിഎമ്മിന്റെ കുപ്രചാരണം അവസാനിപ്പിക്കണം. ബത്തേരിയിലെ ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തതും നടപടികള്‍ തുടരുന്നതും.ഈ അന്വേഷണം മൂന്നാമത്തേതാണ്. ഓലപാമ്പ് കൊണ്ടൊന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് തിരിച്ചുകിട്ടുമെന്ന് വ്യാമോഹിക്കണ്ട. നിയമത്തിന്റെ സംരക്ഷണം ബാങ്ക് ഭരണസമിതിക്കുണ്ട്.
സഹകരണ നിയമം കര്‍ക്കശമായി പാലിച്ചതിനാലാണ് ഇപ്പോഴുള്ള ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെ ബുദ്ധിശൂന്യമായ തീരുമാനത്തിന്റെ ഫലമാണിത്. പനമരം ബാങ്ക് വിഭജിച്ചപ്പോള്‍ പകുതി ജീവനക്കാരെ ബത്തേരിക്ക് വിട്ടുകൊടുത്തിരുന്നുവെങ്കില്‍ നിയമന വിവാദം ഉണ്ടാകില്ലായിരുന്നു. ബാങ്കിന്റെ ഉദയം മുതല്‍ ഇതുവരെ സിപിഎം സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ബാങ്ക് തിരിച്ചു പിടിക്കാനുള്ള വില കുറഞ്ഞ വില കുറഞ്ഞ നടപടികളാണ് സിപിഎം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.ജെ. ജോസഫ്, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.എം. വര്‍ഗീസ്, സി.ടി. ചന്ദ്രന്‍, പി.ഉസ്മാന്‍, സി. മണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."