മോദി: കള്ളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്ന പ്രധാനമന്ത്രിയാണെന്ന്: തിരുവഞ്ചൂര്‍
തൊടുപുഴ : കള്ളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്ന പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറിയിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ കുറ്റപ്പെടുത്തി. രാജ്യത്തെ സാധാരണക്കാരന്റെമേല്‍ നിയമങ്ങളും നികുതിയും അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവും വായ്പ എഴുതിതള്ളലുമാണ് ചെയ്യുന്നത്.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി തൊടുപുഴയില്‍ കേന്ദ്ര ആദായ നികുതി ഓഫീസിന് മുന്നില്‍ നടത്തിയ പിക്കറ്റിംഗ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറാട്ടുപൂരത്തിനിടയില് പോക്കറ്റടിക്കാരന് നടത്തുന്ന പണിയാണ് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പിണറായി വിജയന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ. കെ. മണി, അഡ്വ. ഇ. എം. ആഗസ്തി , റോയി കെ. പൗലോസ്, ജോയി തോമസ്, ഡീന്‍ കുര്യാക്കോസ്, സി. പി. മാത്യു, എം. റ്റി. തോമസ്, അഡ്വ. എസ്. അശോകന്, ആര്. ബാലന്‍പിള്ള, ശ്രീമന്ദിരം ശശികുമാര്‍, എം. കെ. പുരുഷോത്തമന്, ഷാഹുല്‍ ഹമീദ്, പി. എ. ജോസഫ്, സി. ആര്. സോമരാജന് എന്നിവര്‍ പ്രസംഗിച്ചു. രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും നേതൃത്വം നല്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."