മല്‍സ്യഫെഡ് എം.ഡിക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ
ആലപ്പുഴ: മല്‍സ്യഫെഡ് എം ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ വി ദിനകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഭരണസമിതിയും മാനേജിംഗ് ഡയറക്ടറുമായുളള ശീതസമരത്തിന് ആക്കം വര്‍ദ്ധിച്ചു. ഭരണസമിതി തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിനു വിരുദ്ധമായി ജീവനക്കാരെ പിരിച്ചുവിടുകയും നിയമിക്കുകയും ചെയ്ത മാനേജിംഗ് ഡയറക്ടറുടെ നടപടിക്കെതിരെയാണ് നിയമ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുളളത്. 2016 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ ചേര്‍ന്ന മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം മത്സ്യഫെഡ് എംഡി പുറപ്പെടുവിച്ച നിയമന ഉത്തരവുകളും കൈമാറ്റ ഉത്തരവുകളും റദ്ദാക്കാനും താത്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനു വിരുദ്ധമായ നിലപാടാണ് എംഡി സ്വീകരിച്ചത്.
ഇതിനെതിരെ മത്സ്യഫെഡ് അപ്പലേറ്റ് അഥോറിറ്റിയായ ഫിഷറീസ് രജിസ്ട്രാര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി നടത്തിയ സഹകരണ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നിയമനടപടി സ്വീകരിക്കാന്‍ മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."