പാടിച്ചിറ വില്ലേജിലെ റീസര്‍വെ അപാകത പരിഹരിക്കണമെന്ന്
പാടിച്ചിറ: പാടിച്ചിറ വില്ലേജിലെ റീസര്‍വെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയായില്ല. 2016 ജനുവരി മുതല്‍ ആരംഭിച്ച റീസര്വെയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെയും പരാതി നല്‍കിയവരുടെ ഭൂമികള്‍ അളന്ന് തിരിച്ചില്ല. ഇത് മൂലം നികുതി അടയ്ക്കുന്നതിനോ, കൈവശ രേഖകള്‍ ലഭിക്കുന്നതിനോ ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമാണുള്ളത്. റീസര്‍വെയിലെ അളവ് വ്യത്യാസം, തരംമാറ്റം, കൈവശക്കാരുടെ പേര് തുടങ്ങിയ പരാതികളാണ് ഇക്കാര്യത്തില്‍ കൂടുതലായുള്ളത്. റീസര്‍വെ പ്രാബല്യത്തില്‍ ആകുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് പരിശോധിക്കാനോ, അപേക്ഷ നല്കി പരാതി പരിഹരിക്കാനോ അവസരം നല്‍കിയില്ലെന്നുമാണ് കര്‍ഷകരുടെ പരാതി. വില്ലേജുകളില്‍ നിന്ന് നികുതി ശീട്ട് പുതുക്കി നല്‍കാത്തത് മൂലം ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റീസര്‍വെ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കാനോ, പരിഹാര കാണാനോ ഉത്തരവിദിത്വപ്പെട്ട ജനപ്രതിനിധികള്‍ പോലും തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. കെ.ജെ ജോസ് അധ്യക്ഷനായി. ടി.ജെ മാത്യു, ടി.എം ജോര്‍ജ്, ജോസ്, പി.എ ഡിവന്‍സ്, കെ.ആര് ജയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."