നായാട്ടുസംഘത്തിലെ യുവ എന്‍ജിനീയര്‍ മരിച്ചത് വെടിയേറ്റ്
കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളി വനത്തില്‍ യുവ എന്‍ജിനീയര്‍ മരിച്ചത് വെടിയേറ്റു രക്തം വാര്‍ന്നാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണു പ്രദേശവാസി വഴുതനാപ്പിള്ളി ടോണി മാത്യു( 25) മരണപ്പെട്ടതെന്നാണ് ആദ്യം പ്രചരിച്ച വിവരം. എന്നാല്‍ ഇന്നലെ വൈകുന്നേരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വെടിയേറ്റതാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ടോണിയുടെ സുഹൃത്തുക്കളായ ഷൈലറ്റ് ജോസഫ്, അജേഷ് രാജന്‍ എന്നിവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലന്ന് പൊലിസ് അറിയിച്ചു. ടോണിയുടെ കാല്‍മുട്ടിന് താഴെയാണ് വെടിയേറ്റത്. മൃതദേഹം കണ്ടപ്പോള്‍ തന്നെ നാട്ടുകാരും വെടികൊണ്ട മുറിവ് ശ്രദ്ധിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ മുറിവ് വെടിയേറ്റതുമൂലം ഉണ്ടായതാണെന്ന് വ്യക്തമായി. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ ഈ മുറിവില്‍ നിന്നുണ്ടായ അമിതരക്തപ്രവാഹമാണ് മരണത്തിന് കാരണമായതെന്നും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."