HOME
DETAILS

ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

  
backup
January 07 2017 | 02:01 AM

%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%b7%e0%b5%80%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%af


തലശ്ശേരി: സിനിമാ ടിക്കറ്റിലെ വിനോദ നികുതിയിലും സെസിലും കൃത്രിമം കാണിച്ചെന്ന പരാതിയെ തുടര്‍ന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. പുലിമുരുകന്‍ സിനിമാ പ്രദര്‍ശനത്തിനു ടിക്കറ്റ് നിരക്കില്‍  20 രൂപ വര്‍ധിപ്പിച്ച് 100 രൂപ വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണു കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ.വി പ്രദീപിന്റെ നേതൃത്വത്തില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി എ.വി.കെ നായര്‍ റോഡിലെ  ലിബര്‍ട്ടി തിയേറ്ററുകളുടെ കെട്ടിടത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഓഫിസിലാണു റെയ്ഡ് നടത്തിയത്.
വിനോദനികുതിയിലും സെസിലും ക്രമക്കേട് നടത്തുന്നെന്ന കേരള സ്‌റ്റേറ്റ് കള്‍ച്ചറല്‍ ആക്ടിവിറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. രാവിലെ 11.30ന് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് 1.30വരെ നീണ്ടു. വിനോദ നികുതിയും മറ്റും നഗരസഭയില്‍ കൃത്യമായി ഒടുക്കിയിട്ടുണ്ടോയെന്ന് അറിയാന്‍ നഗരസഭയിലെ രേഖകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു വിജിലന്‍സ് സംഘം പറഞ്ഞു. മഞ്ഞോടിയിലെ ലിബര്‍ട്ടി തിയേറ്ററിന്റെ ഓഫിസിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. പുലിമുരുകന്‍ സിനിമാ പ്രദര്‍ശനത്തിലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് തൊഴിലാളി ക്ഷേമനിധി വിഹിതം നഗരസഭയില്‍ അടച്ചില്ലെന്ന പരാതിയായിരുന്നു പി ശ്രീകുമാര്‍ ഉയര്‍ത്തിയിരുന്നത്.
സിനിമാ വിതരണ രംഗത്ത് കഴിഞ്ഞ കുറേദിവസങ്ങളായി തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നു തിയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള പോരിന്റെ ഭാഗമായാണു ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററിലെ വിജിലന്‍സ് പരിശോധനയെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  28 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  41 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago