മംഗളൂരുവില്‍ മൂടല്‍മഞ്ഞ്: വിമാനങ്ങള്‍ വൈകുന്നു
മംഗളൂരു: നഗരത്തില്‍ കഴിഞ്ഞ കുറച്ചുനാളായി തുടരുന്ന മൂടല്‍മഞ്ഞു കാരണം രണ്ടു ദിവസമായി വിമാനത്താവളത്തിലെത്തുന്ന ചില വിമാനങ്ങള്‍ വൈകിയെത്തുന്നതായി പരാതി. വ്യാഴാഴ്ച രാവിലെ 8.15ന് ദുബൈയില്‍ നിന്ന് എത്തേണ്ട ജെറ്റ് എയര്‍വേസിന്റെ വിമാനം നാലു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.45നാണ് എത്തിയത്.
മുംബൈയില്‍നിന്നു രാവിലെ 10.15ന് ലാന്‍ഡ് ചെയ്യേണ്ട ജെറ്റ് എയര്‍വേസിന്റെ മറ്റൊരു വിമാനം ഉച്ച കഴിഞ്ഞ് 1.45നും, രാവിലെ 7.30ന് എത്തിച്ചേരേണ്ട ബംഗളൂരു വിമാനം 9.30നുമാണ് എത്തിയത്. ഇവിടെനിന്നു ബുധനാഴ്ച രാത്രി 11നു പുറപ്പെടേണ്ട ദുബായ് ജെറ്റ് എയര്‍വെയ്സ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണു യാത്ര തിരിച്ചത്.
ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ തുടരുന്നത്. കൂടാതെ മുംബൈയിലും ഡല്‍ഹിയിലുമടക്കം രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളില്‍ മൂടല്‍മഞ്ഞു കാരണം പിടിച്ചിടുന്നതും വിമാനം വൈകാന്‍ കാരണമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."