ബുദ്ഗാമില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചതായി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.
ലഷ്‌കറെ ത്വയ്ബയുടെ പ്രാദേശിക ഘടകമായ അല്‍ ബദ്‌റിന്റെ തലവനായ മുസഫര്‍ അഹ്മദിനെയാണു ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വെടിവച്ചു കൊന്നത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ ഗുരുതര പരുക്കുകളോടെ ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സൈനിക വലയം ഭേദിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുസഫര്‍ അഹ്മദിനെ പൊലിസ് വെടിവച്ചു കൊന്നത്.
അഹ്മദിനെ കൊലപ്പെടുത്താനായതു സൈനിക നീക്കത്തില്‍ വന്‍നേട്ടമാണെന്നു സൈന്യം അവകാശപ്പെട്ടു.
മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന അല്‍ബദറിന്റെ നെടുംതൂണാണ് മുസഫറനെന്ന് സൈന്യം പറഞ്ഞു. വിവിധ ഭീകരവാദ കേസുകളില്‍ പിടികിട്ടാപുള്ളിയായ മുസഫര്‍ നേരത്തെ ലഷ്‌കറുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.
ജമ്മു കശ്മിരില്‍ വിമതപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രസായുധ വിഭാഗമായ അല്‍ ബദറിന്റെ സ്ഥാപകന്‍ ജസ്‌നിയല്‍ രിഹാലാണ്.
1998ല്‍ പാക് രഹസ്യാന്വേഷണ സംഘം ഐ.എസ്.ഐയാണു സംഘം രൂപീകരിച്ചതെന്നാണു പൊതുവെ പറയപ്പെടാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."