സൗമ്യവധം: കട്ജു മാപ്പ് പറഞ്ഞു, കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ കോടതി വിധിയെ വിമര്‍ശിച്ചതിന് മാര്‍ക്കണ്ഡേയ കട്ജു സുപ്രിം കോടതിയില്‍ മാപ്പ് പറഞ്ഞു. ഇത് അംഗീകരിച്ച കോടതി അദ്ദേഹത്തിനെതിരേയുണ്ടായിരുന്ന കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, യു.യു ലളിത് എന്നിവരടങ്ങുന്ന സുപ്രിം കോടതി ബെഞ്ചാണ് അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യം പ്രഖ്യാപിച്ചത്. മാപ്പപേക്ഷ സ്വീകരിച്ച ബെഞ്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ഇന്നലെ കട്ജുവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണു കോടതിയില്‍ ഹാജരായി കട്ജുവിന്റെ മാപ്പപേക്ഷ വായിച്ചത്. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് അദ്ദേഹത്തിനു നേരത്തെ ഇളവ് അനുവദിച്ചിരുന്നു.
സൗമ്യവധം പോലെയുള്ള തീവ്രമായ വിഷയത്തെ ജഡ്ജുമാര്‍ കൈകാര്യം ചെയ്ത രീതിയെ കട്ജു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണു വിമര്‍ശിച്ചത്.
ഇതേതുടര്‍ന്നാണ് അദ്ദേഹത്തിനു നേരെ കോടതിയലക്ഷ്യം ചുമത്തിയത്. കേസില്‍ വിമര്‍ശനമുന്നയിച്ച കട്ജുവിനെ തുറന്ന സംവാദത്തിനു നേരത്തെ കോടതി ക്ഷണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."