കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍; ഉന്നതതലസംഘം തിങ്കളാഴ്ച എത്തും
കൊണ്ടോട്ടി: വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), എയര്‍പോര്‍ട്ട് അതോറിറ്റി ഭാരവാഹികള്‍ തിങ്കളാഴ്ച കരിപ്പൂരിലെത്തും. ഡി.ജി.സി.എ ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തുന്നത്.
റണ്‍വേ അറ്റകുറ്റപ്പണികളുടെ ഭാഗമായി 2015 മെയ് മുതലാണ് വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഹജ്ജ് സര്‍വിസും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു.
വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഡി.ജി.സി.എ സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
സംഘത്തിന്റെ അനുമതി ലഭിച്ചാല്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കും. ഇരു സംഘത്തിന്റെയും പരിശോധനാ റിപ്പോര്‍ട്ടിന് ശേഷമാണ് തീരുമാനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."