HOME
DETAILS

വാര്‍ഷിക പദ്ധതി; ചെലവാക്കിയത് 27.73 ശതമാനം മാത്രം

  
backup
January 07 2017 | 03:01 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d


തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ അനുവദിച്ച തുക ചെലവഴിക്കാതെ വിവിധ വകുപ്പുകള്‍. അനുവദിച്ച തുകയുടെ 27.73 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. വാര്‍ഷിക പദ്ധതി വിഹിതമായ 24,000 കോടിയില്‍ 6,654.19 കോടി മാത്രമാണ് ഉപയോഗിച്ചത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 17,345.81 കോടി ചെലവാക്കിയില്ലെങ്കില്‍ അനുവദിച്ച തുക നഷ്ടപ്പെടും. മാത്രമല്ല, കേന്ദ്രത്തില്‍ നിന്നുള്ള പദ്ധതിവിഹിതം വെട്ടിക്കുറക്കുകയും ചെയ്യും.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വകുപ്പ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗം അടുത്തയാഴ്ച നടക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് ചെലവഴിക്കേണ്ട തുകയാണ് വിനിയോഗിക്കാതെ വകുപ്പ് മേധാവികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. പൊതുമരാമത്ത് വകുപ്പ് മാത്രമാണ് അനുവദിച്ച തുകയുടെ 94 ശതമാനവും വിനിയോഗിച്ചത്. ഇവര്‍ക്ക് അനുവദിച്ച 1,286.04 കോടിയില്‍ 1,221.56 കോടിയും ചെലവാക്കി. ധനവകുപ്പ് അനുവദിച്ച 163 കോടിയില്‍ 115 കോടി ചെലവാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച 5,500 കോടിയില്‍ 639.55 കോടി മാത്രമാണ് ചെലവാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചത് തദ്ദേശ സ്വയംഭരണ വകുപ്പിനായിരുന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാകട്ടെ അനുവദിച്ച 26.64 കോടിയില്‍ 1.21 കോടി മാത്രമാണ് ചെലവാക്കിയത്. വിനോദസഞ്ചാര മേഖലക്ക് അനുവദിച്ച 311.75 കോടിയില്‍ 72.75 കോടിയും ആഭ്യന്തര വകുപ്പിന് അനുവദിച്ച 143 കോടിയില്‍ 9.37 കോടിയും മാത്രമാണ് വിനിയോഗിച്ചത്. പ്രതീക്ഷിച്ച മഴ ലഭിക്കാതെ കൊടും വരള്‍ച്ചയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമ്പോള്‍ ജലസ്രോതസുകള്‍ നവീകരിക്കാനും പുതിയവ നിര്‍മിക്കാനും ജലവിഭവ വകുപ്പ് വിനിയോഗിച്ചത് 621.39 കോടിയാണ്. ഇവരുടെ പദ്ധതി വിഹിതമാകട്ടെ 1,625.48 കോടിയാണ്. പട്ടികജാതി, പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള പദ്ധതിവിഹിതമായ 1,409.50 കോടിയില്‍ വിനിയോഗിച്ചത് 352.72 കോടിയാണ്. പട്ടികവര്‍ഗ ക്ഷേമത്തിനായി അനുവദിച്ച 526.8 കോടിയില്‍ 257.96 കോടി വിനിയോഗിച്ചു. ഊര്‍ജ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായ 1,622.70 കോടിയില്‍ 785.19 കോടിയും തുറുമുഖ വകുപ്പിന് അനുവദിച്ച 126.64 കോടിയില്‍ 17.24 കോടിയും മാത്രമാണ് വിനിയോഗിച്ചത്. 2,536 കോടി രൂപ വന്‍കിട പദ്ധതികള്‍ക്കായി മാറ്റിവച്ചിരുന്നു. ഇതില്‍ കൊച്ചി മെട്രോയുടെ 152 കോടി മാത്രമാണ് വിനിയോഗിച്ചത്.
വകുപ്പ് മേധാവികളുടെ യോഗംവിളിച്ച് പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. വകുപ്പ് മേധാവികളുടെ ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റം പദ്ധതിവിഹിതം ചെലവഴിക്കുന്നതിന് തടസമായെന്നാണ് വിവിധ വകുപ്പുകള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago