സംസ്ഥാന സ്‌കൂള്‍ കലോത്സവം; വരക്കൂട്ടൊരുക്കി 57 ചിത്രകാരന്‍മാര്‍
കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം വരക്കൂട്ടൊരുക്കി 57 ചിത്രകാരന്‍മാര്‍. ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കിയ 57 മീറ്റര്‍ കാന്‍വാസിലാണ് ചിത്രങ്ങള്‍ വരച്ചത്.
കണ്ണൂരിന്റെ പ്രകൃതിയും സാംസ്‌കാരിക വൈവിധ്യവുമാണ് കാന്‍വാസില്‍ പകര്‍ത്തിയത്. ജില്ലയിലെ ചിത്രകലാ അധ്യാപകരും ചിത്രകാരന്‍മാരുമാണ് വരക്കൂട്ടൊരുക്കിയത്. കലോത്സവത്തിന്റെ പ്രധാനവേദിയായ പൊലിസ് മൈതാനിയിലെ ' നിള 'യില്‍ ഇത് പ്രദര്‍ശിപ്പിക്കും. വരക്കൂട്ടിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കലക്ടര്‍ മിര്‍ മുഹമ്മദലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.എന്‍ വിനോദ്, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കലോത്സവത്തിന്റെ പ്രചാരണോദ്ഘാടനം നഗരത്തിലെ ഓട്ടോറിക്ഷയില്‍ പോസ്റ്റര്‍ പതിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചിത്രകാരന്‍മാരായ വര്‍ഗീസ് കളത്തില്‍, മോഹന സുബ്രഹ്മണി, അഫീഫ ടീച്ചര്‍, അരുണ്‍ജിത്ത് പഴശി, കലേഷ് പയ്യന്നൂര്‍, സതീഷ് കോപ്രത്ത്, ഉദയഭാനു, സാബു മുണ്ടേരി, ജീജേഷ് തളിപ്പറമ്പ്, ദീപേഷ് കൂത്തുപറമ്പ്, നാഫി ചാലാട്, നാസര്‍ ചപ്പാരപ്പടവ്, രമേഷ് കൊറ്റാളി, വിനോദ് റോഷ്‌നി, ഭരതന്‍ കൂത്തുപറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങളൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."