HOME
DETAILS

അനാവശ്യ ശസ്ത്രക്രിയകള്‍ ഒഴിവാക്കാം ഹോമിയോപ്പതിയിലൂടെ

  
backup
January 07 2017 | 03:01 AM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

മാസങ്ങള്‍ക്കുമുമ്പാണ് ക്ലിനിക്കില്‍ തിരക്കുള്ള ഒരു വൈകുന്നേരം ഓടിക്കിതച്ചെത്തിയ ഒരു ചെറുപ്പക്കാരന്‍ “സര്‍, വൃക്കയില്‍ കല്ലാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഒരാഴ്ചക്കകം സര്‍ജറി ചെയ്തില്ലെങ്കില്‍ കിഡ്‌നി അടിച്ചുപൊകുമത്രെ..” എന്നാണ് സങ്കടത്തോടെ പറഞ്ഞത്. കൈവശമുള്ള മോട്ടോര്‍ സൈക്കിള്‍ വിറ്റ് സര്‍ജറിക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് അയാള്‍. കാര്യം തിരക്കിയപ്പോള്‍ ടൗണില്‍ എന്തോ ആവശ്യത്തിന് പോയപ്പോള്‍ പെട്ടെന്ന് വയറിന്റെ ഇടത് ഭാഗത്ത് നിന്നും അസഹ്യവേദന ഉണ്ടായതായി പറഞ്ഞു. ഇരിക്കാനോ, നില്‍ക്കാനോ പറ്റാത്ത വേദനയില്‍ ശരീരം വിയര്‍ക്കുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ഒരുപാട് ടെസ്റ്റും സ്‌കാനിങും ചെയ്തു. ഇടതു കിഡ്‌നിയില്‍ 3 മി.മീ ഉള്ള 2 കല്ലുകളുണ്ടെന്നു തെളിഞ്ഞു. അതിനാണ് സര്‍ജറി ചെയ്യണമെന്ന് പറഞ്ഞത്. വൃക്ക ഉടനെ ഒന്നും പോകില്ലെന്നും വളരെ പെട്ടെന്ന് തന്നെ മരുന്നുകള്‍ കൊണ്ട് മാറുന്നതാണ് കല്ലുകള്‍ എന്നും ഞാന്‍ ഗ്യാരണ്ടി കൊടുത്തു. ഒരാഴ്ചക്കുള്ള മരുന്നും കൊടുത്തുവിട്ടു. സംശയമുണ്ടെങ്കില്‍ കാണിച്ച് അഭിപ്രായം ചോദിച്ച് നോക്കുവാന്‍ നല്ല പരിചയമുള്ള ഒരു യൂറോളജിസ്റ്റിന് എഴുത്ത് കൊടുത്തുവിട്ടു. അദ്ദേഹത്തെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ആ ഡോക്ടര്‍ എല്ലാവരോടും ഇതു തന്നെയാണ് പറയാറ്, പേടിക്കാനില്ല നിങ്ങള്‍ കഴിക്കുന്ന മരുന്നുതന്നെ കഴിച്ചാല്‍ മതി എന്നാണ്. ചെറുപ്പക്കാരന് ആശ്വാസം. മരുന്ന് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കല്ല് മൂത്രത്തിലൂടെ പുറത്തുപോയി.
ഇതില്‍ ആദ്യത്തെ ഡോക്ടര്‍ ഉടന്‍ ശസ്ത്രക്രിയ ചെയ്യാനും രണ്ടാമത്തെ ഡോക്ടര്‍ മരുന്ന് കഴിക്കാനുമാണ് നിര്‍േദശിച്ചത്. അത്യാവശ്യത്തിനുമാത്രം സര്‍ജറി. മൂത്രക്കല്ലിന് സര്‍ജറി ചെയ്യണമെങ്കില്‍ ഒന്നുകില്‍ കല്ല് അതിനു മാത്രം വലുതും അല്ലെങ്കില്‍ മൂത്രനാളിയിലോ മറ്റോ തടസം സൃഷ്ടിക്കുകയും വൃക്കയ്ക്ക് നീര്‍ക്കെട്ടുണ്ടാക്കി അതിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതോ ആകണം. കഴിവതും മരുന്നുമതി.
ഇന്ന് സര്‍ജറി ഒരു ഫാഷനായി മാറിയിട്ടുണ്ട്. ചില രോഗികള്‍ക്ക്. അല്ലെങ്കില്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കാര്‍ക്കും. ഒരുപാട് പേരില്‍ ശസ്ത്രക്രിയ ഒഴിവാക്കി മരുന്നുകള്‍കൊണ്ട് സുഖപ്പെടുത്താവുന്ന ചില അസുഖങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.



ടോണ്‍സിലൈറ്റിസ്


കുട്ടികളിലും ഇടയ്ക്ക് മുതിര്‍ന്നവരിലും ചിലപ്പോള്‍ കൂടെക്കൂടെ വരുന്ന ഒരു അസുഖമാണ് ടോണ്‍സിലൈറ്റിസ്. പെട്ടെന്നുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനം. ബാക്ടീരിയ. അല്ലെങ്കില്‍ വൈറസ്. അണുബാധ കാരണത്താല്‍ ടോണ്‍സില്‍ ഗ്രന്ഥികള്‍ പഴുക്കുകയും വീങ്ങുകയും ചെയ്യുന്നു. തൊണ്ടവേദനയും പനിയും ശരീരവേദനയും ഒക്കെ ഉണ്ടാകും, കഫം, കഴുത്ത് വേദന, ചെവി വദന, പരുപരുത്ത ശബ്ദം, വായ്‌നാറ്റം എന്നിവയും ഉണ്ടാകാം. ഭൂരിപക്ഷം പേരിലും ആദ്യമേ കണ്ടുപിടിച്ച് സ്ഥിരമായി മരുന്നു കൊടുക്കുകയും ചെയ്താല്‍ നിശേഷം മാറ്റാവുന്ന ഒരസുഖമാണ്. സര്‍ജറി വളരെ അപൂര്‍വമായേ ചെയ്യേണ്ടിവരൂ. ഈ അസുഖം ചികിത്സിച്ചു മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുണ്ടാക്കുന്ന ബാക്ടീരിയ (സ്‌ട്രെപ്‌റ്റോകോക്കസ്) വാതപനിക്കും (റുമാറ്റിക്ക് ഫീവര്‍) റുമാറ്റിക്ക് എന്റോ കാര്‍ഡൈറ്റീസ് (ഹൃദയ വാല്‍വിന്റെ തകരാറ്) നും കാരണം.



ഗോയിറ്റര്‍


തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്‌സിന്‍ ഹോര്‍മോണിന്റെ വ്യതിയാനമാണ് ഗോയിറ്ററിന് പ്രധാനകാരണം. കഴുത്തിനു മുമ്പിലെ തടിപ്പ്, കൂടുതലായാല്‍ തടസം- ഭക്ഷണം ഇറക്കാനും, ചിലപ്പോള്‍ ശ്വാസമെടുക്കാനും, ആദ്യഘട്ടങ്ങളില്‍ ഒട്ടുമിക്ക ഗോയിറ്ററുകളും മരുന്ന് കൊണ്ട് സുഖപ്പെടാറുണ്ട്. മരുന്നുകള്‍ ഫലിക്കാത്തവരിലും വളരെ വലിയ മുഴകളായി ഭക്ഷണത്തിനും ശ്വാസത്തിനും വരെ തടസം സൃഷ്ടിക്കുമ്പോഴാണ് സര്‍ജറി ആവശ്യമാവുന്നത്. ഇങ്ങനെ ചെറിയ അസുഖങ്ങളായ ആണി, അരിമ്പാറ മുതല്‍ മൂക്കിലേയും തൊണ്ടയിലേയും ദശ, പല തരം ഗ്രന്ഥി വീക്കങ്ങള്‍, പുരുഷ ഗ്രന്ഥിവീക്കം (പ്രോസ്റ്റേറ്റ് ഗ്രന്ഥി) അള്‍സര്‍ മുതല്‍ സര്‍ജന്റെ പേടിസ്വപ്നമെന്നറിയപ്പെടുന്ന 'കീലോയ്ഡ്' വരെ ഹോമിയോപ്പതി ഔഷധം കൊണ്ട് മാറാറുണ്ട്. ചില കേസുകളില്‍ സര്‍ജറി പോലും പരിപൂര്‍ണ വിജയം നേടാത്ത സന്ദര്‍ഭങ്ങളില്‍ ഹോമിയോ ഔഷധം കൊണ്ട് വിസ്മയം സൃഷ്ടിച്ച് രോഗി സുഖപ്പെടാറുണ്ട്. ഉദാ:- തലച്ചോറില്‍ ഞരമ്പ് പൊട്ടി രക്തം പ്രവഹിച്ച കേസില്‍ സര്‍ജന്‍ ശസ്ത്രക്രിയക്ക് പരിപൂര്‍ണ സജ്ജനാവാതെ വന്നപ്പോള്‍ ഒരൊറ്റ ഡോസു മരുന്നുകൊണ്ട് രക്തപ്രവാഹം നിലക്കുകയും, സി.ടി സ്‌കാനിങില്‍ മുമ്പത്തെക്കാള്‍ എത്രയോ ഗുണം രോഗിക്ക് ലഭിക്കുകയും ചെയ്തതായി സര്‍ജന്‍ സാക്ഷ്യപത്രം നല്‍കിയ കേസുകളും ഉണ്ട്. പണ്ടത്തെപ്പോലെ ഹോമിയോ മരുന്നുകൊണ്ട് അസുഖം മാറ്റുമെന്ന് പറയുക മാത്രമല്ല ചികിത്സക്ക് മുമ്പും പിമ്പും എക്‌സ്‌റേ, യു.എസ്.ജി സ്‌കാന്‍, സി.ടി. സ്‌കാന്‍ എം.ആര്‍.ഐ സ്‌കാന്‍ എന്നിവയിലൂടെ കല്ലിന്റെ വലിപ്പം, മുഴകളുടെ വലിപ്പം എന്നിവ മനസിലാക്കി ശാസ്ത്രീയമായി ഉത്തരം നല്‍കാന്‍ കഴിവുള്ള ചികിത്സാ ശാസ്ത്രമായി ഹോമിയോപ്പതി പുരോഗമിച്ചിരിക്കുന്നു. അല്ലെങ്കില്‍തന്നെ രോഗികള്‍ തന്നെ അസുഖകാര്യങ്ങളില്‍  വളരെ അറിവുള്ളവരാണ്. ഓരോ രോഗിയും ചികിത്സക്ക് വരുമ്പോള്‍ തന്നെ അവരുടെ അസുഖങ്ങളെപറ്റിയുള്ള കാര്യങ്ങള്‍ വ്യക്തമായി പറയാറുണ്ട്. (എന്റെ കിഡ്‌നിയില്‍ 8 മില്ലിമീറ്റര്‍ വലുപ്പമുള്ള രണ്ടു കല്ലുകള്‍ ഉണ്ട്., അല്ലെങ്കില്‍ ഭാര്യക്ക് ഗര്‍ഭപാത്രത്തില്‍ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തിലുളള മുഴയുണ്ട്, അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ പോസ്റ്റേറ്റ് ഗ്രന്ഥി മൂന്നിരട്ടി വീങ്ങിയിട്ടുണ്ട്.) അപ്പോള്‍ ചികിത്സക്കുശേഷം ഈ കല്ലും മുഴയും ഒക്കെ സ്‌കാനിങിലൂടെയും മറ്റും കുറഞ്ഞതായി കണ്ടില്ലെങ്കില്‍ ചികിത്സക്ക് ഫലമില്ലാതായതായി രോഗികള്‍ക്ക് മനസിലാകും.



പിത്താശയ കല്ല്


ബൈല്‍ ആസിഡിന്റെ കുറവ് മൂലം കൊളസ്‌ട്രോള്‍ കൂടുതലായി അവക്ഷിപ്തപ്പെടുകയും, കല്ലുകളായി മാറുകയും ചെയ്യും. ശോണരക്താണുക്കളുടെ നാശത്താല്‍ ഹീമോഗ്ലോബിന്‍ വിഘടിപ്പിക്കപ്പെടുകയും അധികം വരുന്ന വര്‍ണകം അവക്ഷിപ്തപ്പെടുകയും കല്ലുകളായി രൂപം പ്രാപിക്കുകയും ചെയ്യും, പിത്തരസത്തിന്റെ ഒഴുക്ക് ചില കാരണങ്ങളാല്‍ തടസപ്പെടുകയും അതുവഴി പിത്തരസം പിത്താശയത്തില്‍ കെട്ടിക്കിടക്കുകയും ഇവ കല്ലുകളായി രൂപംകൊള്ളുകയും ചെയ്യുന്നു. കല്ലുകള്‍ പ്രധാനമായും കൊളസ്‌ട്രോള്‍, കാത്സ്യം കാര്‍ബണേറ്റ് എന്നിവയാണ്.
ലക്ഷണങ്ങള്‍:-ചിലരില്‍ ഒരു ലക്ഷണവും കാണിക്കാതെ വര്‍ഷങ്ങളോളം കിടക്കുന്ന കല്ലുകള്‍ അവിചാരിതമായി ചെയ്യുന്ന സ്‌കാനിങിലുടെയും മറ്റും കാണാനിടവരുന്നു. വേദനയാണ് പ്രധാനലക്ഷണം വയറിന്റെ വലതു ഭാഗത്ത് നിന്ന് തുടങ്ങി നെഞ്ചിലേക്കും പുറത്തേക്കും വ്യാപിക്കുന്ന വേദന, ഏമ്പക്കവും ഛര്‍ദിയും വരാം. ചിലരില്‍ മിതമായ രീതിയിലുള്ള ഭക്ഷണത്തിനു ശേഷം പോലും വല്ലാതെ നിറഞ്ഞ ഒരു അവസ്ഥ വയറ്റില്‍ അനുഭവപ്പെടുകയും വയറിന്റെ വലതുഭാഗത്തിനു മുകളിലായി അതിശക്തമായ വേദന വരുകയും ചിലപ്പോള്‍ പിന്നിലോട്ട് വ്യാപിച്ച് വലതുതോളിന്റെ താഴെ കോണില്‍വരെ അനുഭവപ്പെടാം. ഒരുപാടുപേരില്‍ ഈ അസുഖം മരുന്നുകള്‍കൊണ്ട് തന്നെ മാറിയ അനുഭവം ഉണ്ട്.



പൈല്‍സ്


മലദ്വാരത്തിലെ നീലഞരമ്പുകള്‍ തടിച്ചുവീര്‍ത്തുവരുന്ന അവസ്ഥയാണ് മൂലക്കുരു. ഇരുന്നുജോലി ചെയ്യുന്നവര്‍ക്ക് ഈ അസുഖം കൂടുതലായിരിക്കും. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. മലബന്ധം സ്ഥിരമായിട്ടുള്ളവര്‍ക്കും, ചിട്ടയില്ലാത്ത ജീവിതക്രമം, ഭക്ഷണകാര്യങ്ങളിലെ ക്രമമില്ലായ്മ, എരിവും പുളിയും, മത്സ്യമാംസാദികളും, കിഴങ്ങ,് പയര്‍ വര്‍ഗങ്ങളും, മൈദ കൊണ്ടുള്ളതും, ഫാസ്റ്റ്ഫുഡും അമിതമായി കഴിക്കുകയോ, തിരക്കിനിടയില്‍ സമയമെടുത്ത് ഭക്ഷണം കഴിക്കാന്‍ പറ്റാതിരിക്കുകയോ, മലമൂത്രവിസര്‍ജനം തടഞ്ഞുനിര്‍ത്തുകയോ, ബലംകൊടുത്ത് മലവിസര്‍ജനം നടത്തുകയോ, മണിക്കൂറുകളോളം വെള്ളം കുടിക്കാതെ വിശ്രമമില്ലാത്ത ജോലി ചെയ്യുകയോ (ഡോക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍സ്, ബാങ്ക് ജീവനക്കാര്‍) ചെയ്യുന്നവര്‍ക്ക് ഈ അസുഖം കൂടുതലായിരിക്കും.
ലക്ഷണങ്ങള്‍:- മലബന്ധം, മലദ്വാരത്തില്‍ എരിച്ചിലും പുകച്ചിലും വേദനയും, ശോധന തൃപ്തികരമാകാതിരിക്കുക, വീണ്ടും വീണ്ടും കക്കൂസില്‍ പോകണമെന്ന തോന്നല്‍, രക്തസ്രാവം, ചിലപ്പോള്‍ ശോധനയ്ക്ക് മുമ്പ് സിറിഞ്ചിലൂടെ ചീറ്റുന്നതു പോലെ, അല്ലെങ്കില്‍ ശോധനയ്ക്കു ഇടക്കുവെച്ചോ ശേഷമോ ഏതാനും തുള്ളി മുതല്‍ ഒരുപാട് രക്തം വരെ പോകാറുണ്ട്. ചിലര്‍ രക്തംപോക്കു ഭയന്ന് കക്കൂസില്‍ പോകാന്‍ തന്നെ മടിക്കാറുണ്ട്.
തള്ളിവരല്‍ :- മലദ്വാരത്തില്‍ നിന്നും ശോധനയുടെ സമയത്ത് കടലമണിപോലെയോ, ദശപോലെയോ പുറത്തേക്ക് തള്ളിവരാറുണ്ട്.
വേദന- ചിലപ്പോള്‍ പുകച്ചിലോടും എരിച്ചിലോടും കൂടിയ വേദനയോ, മലദ്വാരത്തിലൂടെ എന്തോ കയറ്റുന്നതുപോലെയോ കീറുന്നതോ ആയ വേദന കാണാം.
പരിശോധന:- മലദ്വാര പരിശോധനയില്‍ രോഗം നിര്‍ണയിക്കാം. സിഗ്മോയിഡോ സ്‌കോപ്പി, കോളനോയസ്‌കോപ്പി എന്നീ പരിശോധനകളാണ് നടത്താറുള്ളത്.
ചികിത്സ:-    മൂലക്കുരു ചികിത്സയില്‍ ഒരുപാട് കള്ള നാണയങ്ങളുണ്ട്. പരസ്യപ്രചരണങ്ങള്‍കണ്ട് ഒരുപാടുപേരുടെ കാശും സമയവും നഷ്ടപ്പെടാറുണ്ട്. മരുന്നോ ശസ്ത്രക്രിയയോ കൂടാതെ ചികിത്സിച്ചുമാറ്റാറുണ്ടെന്ന ബോര്‍ഡ് പലയിടത്തും കാണാറുണ്ട്. മൂലക്കുരു കെട്ടുകെട്ടി മുറിച്ചുകളയാറാണത്രെ. രക്തക്കുഴലുകള്‍ തടിച്ച് വരുന്ന മൂലക്കുരു എങ്ങിനെ കെട്ടിട്ട് മുറുച്ചുകളയാനാകും? ആസിഡോ മറ്റോ വച്ച് കരിച്ചു കളയുന്ന ഒരുതരം അശാസ്ത്രീയ ചികിത്സയാണിത്. തല്‍ക്കാലത്തേക്ക് ലക്ഷണം മാറ്റം വരുമെങ്കിലും കുറെ പാര്‍ശ്വഫലങ്ങളുള്ള ചികിത്സാരീതിയാണിത്. അതുപോലെ തന്നെ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് വീണ്ടും പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ് എന്ന് രണ്ടും മൂന്നും പ്രാവശ്യം സര്‍ജറി കഴിഞ്ഞവര്‍ ഹോമിയോ ചികിത്സക്കെത്തുമ്പോള്‍ മനസ്സിലാക്കാം. കൂടാതെ ശസ്ത്രക്രിയ കഴിഞ്ഞ പലര്‍ക്കും മലവിസര്‍ജനം കുറച്ചു സമയംവരെ തടഞ്ഞുനിര്‍ത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടെന്ന് പറയുന്നു. (സ്പിന്‍ക്ടര്‍ കണ്‍ട്രോള്‍) ഹോമിയോ ചികിത്സയില്‍ പരിപൂര്‍ണ രോഗശമനമാണ് നടക്കുന്നത്.



ഹോമിയോപ്പതി ചികിത്സ


ഹോമിയോപ്പതിയില്‍ മൂലക്കുരു ഏത് ഘട്ടത്തിലുള്ളതിനും വളരെ ഫലപ്രദമായ ചികിത്സയുണ്ട്. രോഗിയുടെ പ്രത്യേകതകളും, രോഗലക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് ചികിത്സ. ഓരോ രോഗികളും അവരവരുടെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് അവരുടെ വ്യക്തിത്വത്തിന് ഉതകുന്ന മരുന്ന് തെരഞ്ഞെടുക്കുമ്പോള്‍ ഒരേ ലക്ഷണങ്ങള്‍ തന്നെയാണ് വരുന്നതെങ്കിലും രണ്ട് വ്യക്തികള്‍ക്ക് വരുന്ന മരുന്നില്‍ മാറ്റമുണ്ടാകാം. ഇങ്ങനെ കണ്ടുപിടിക്കുന്ന മരുന്നുകള്‍ കൊണ്ട് ഏത് പൈല്‍സും നശേഷം മാറ്റാമെന്ന് നൂറുകണക്കിന് പൈല്‍സ് രോഗികളെ ചികിത്സിച്ചതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


ഫിഷര്‍, ഫിസ്റ്റുല


ഈ രണ്ട് അസുഖങ്ങളും മലദ്വാരവുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങളാണ്.  ഫിഷര്‍ മലദ്വാരത്തിലുണ്ടാവുന്ന ഒരു തരം മുറിവാണ്. അസഹ്യമായ വേദനയും നീറ്റലും കാരണം മലവിസര്‍ജനം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫിസ്റ്റുല മലദ്വാരത്തില്‍ നിന്നും പുറമേ ഒരു ചെറിയ ദ്വാരം വരുകയും, മലദ്വാരത്തിനു സമാന്തരമായി ഈ ദ്വാരത്തിലൂടെ ചെറിയതോതില്‍ മലവിസര്‍ജനം നടക്കുകയും ഈ ഭാഗത്ത് പഴുപ്പ് ബാധിക്കുകയും ചെയ്യുന്നു. അസഹ്യവേദനയും പഴുപ്പുപോക്കും സ്ഥിരമായിട്ടുണ്ടാവുന്നു. ഈ രണ്ടു അസുഖങ്ങള്‍ക്കും വളരെ ഫലപ്രദമായ ഹോമിയോപ്പതി മരുന്നുകള്‍ ഉണ്ട്.

മൂക്കിലെ ദശ (പോളിപ്പ്)
വിട്ടുമാറാത്ത ജലദോഷം, സൈനുസൈറ്റിസ്, ആസ്മ, അലര്‍ജി, പാരമ്പര്യം എന്നിവയാണ് കാരണങ്ങള്‍.
ലക്ഷണങ്ങള്‍ :- മുക്കടപ്പ്, ജലദോഷം, മണമറിയുവാനുള്ള കഴിവ് കുറയുക, തുമ്മല്‍, കൂര്‍ക്കംവലി, തലക്കനം, ഉറക്കതടസം എന്നിവ.
ചികിത്സ:- ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ.
ഇങ്ങനെ ശസ്ത്രക്രിയ ഇല്ലാതെ അനേകം അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റിയ രേഖകള്‍ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ കൈവശമുണ്ട്. ഇതില്‍നിന്നും സര്‍ജറി അനാവശ്യമാണെന്നല്ല മറിച്ച്, വളരെ അടിയന്തിരമായതും അത്യാവശ്യമായതുമായ സാഹചര്യങ്ങളില്‍ മാത്രമേ സര്‍ജറി വേണ്ടതുള്ളൂ എന്നാണ്. ഈ ഘട്ടങ്ങളില്‍ അര്‍പ്പണബോധത്തോടും അതി വൈദഗ്ധ്യത്തോടെയും ഭിഷഗ്വരന്മാര്‍ അവരുടെ കടമ നിര്‍വഹിക്കാറുമുണ്ട്.


മൂത്രക്കല്ല്


കാരണങ്ങള്‍:-    ഉഷ്ണകാലാവസ്ഥ, വെള്ളം കുടിക്കുന്നതിലെ അപര്യാപ്തത, കാത്സ്യം, വൈററമിന്‍ ഗുളികകളുടെ അമിത ഉപയോഗം, മൂത്രനാളിയിലെ തടസം, അണുബാധ, മൂത്രം കട്ടികൂടുന്ന അവസ്ഥ, യൂറിയ, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ കൂടുതലുള്ള മൂത്രം എന്നിവയും പാരമ്പര്യവും ഒരു ഘടകമാണ്. ആണുങ്ങളിലാണ് ഈ അസുഖം കൂടുതല്‍.
ലക്ഷണങ്ങള്‍:-    വേദന തന്നെയാണ് പ്രധാനലക്ഷണം, തുളച്ചുകയറുന്നതുപോലെയോ, പിരിച്ചുകയറ്റുന്നതുപോലെയോ, നീറുന്നതോ ആയ വേദന, അരയ്ക്ക് തൊട്ടു മുകളില്‍ രണ്ടു വശത്തും വന്നിട്ട് മുമ്പിലൂടെ പൊക്കിളിന്റെ താഴെ കൂടി നാഭിയിലേക്ക് പടരുന്ന വേദന, അസഹ്യവേദനയാല്‍ ഛര്‍ദിയോ, മലമൂത്രവിസര്‍ജനത്തിന് തോന്നുകയോ, നടക്കാനും കിടക്കാനും, ഇരിക്കാനും പറ്റാത്ത അവസ്ഥയോ ഉണ്ടാകാം, ചിലപ്പോള്‍ മൂത്രത്തിലൂടെ രക്തം പോകാം.


ഗര്‍ഭാശയ മുഴ (ഫൈബ്രോയിഡ്)


ഹോര്‍മോണ്‍ തകരാറുകള്‍, അമിതഭാരം, പാരമ്പര്യം എന്നിവ പ്രധാന കാരണങ്ങളാണ്. സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുന്നതും, ഭക്ഷണത്തില്‍ അമിതമായ കൊഴുപ്പും മാംസവും ഉള്‍പ്പെടുത്തുന്നതും ഈ അസുഖം പെട്ടെന്ന് വര്‍ധിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണ്.
ലക്ഷണങ്ങള്‍:- അമിതമായ രക്തസ്രാവം - പലപ്പോഴും ആര്‍ത്തവം നീണ്ടുപോവുകയും, കട്ടികൂടിയതോ (ക്ലോട്ട്) കറുത്ത നിറത്തിലോ ഉള്ള രക്തം പോകാറുണ്ട്. നടുവേദന, അടിവയറ്റില്‍ വേദന, കൂടെക്കൂടെ മുത്രം ഒഴിക്കണമെന്ന തോന്നല്‍, കൈകാല്‍ കടച്ചില്‍, ഛര്‍ദി, വിളര്‍ച്ചയാലുള്ള തലകറക്കം എന്നിവ മിക്കവരിലും കാണുന്ന ലക്ഷണങ്ങളാണ്.
ചികിത്സ:- ഗര്‍ഭാശയ മുഴയുള്ള സ്ത്രീകള്‍ക്ക് അവരുടെ ലക്ഷണത്തിനന ുസരിച്ചും വ്യക്തിഗത പ്രത്യേകതകള്‍ നോക്കിയും ആണ് മരുന്ന് കണ്ടുപിടിക്കാറ്. കൂടാതെ സ്‌കാനിങിലും മറ്റും മുഴയുടെ വലുപ്പം, സ്ഥാനം എന്നിവ കൃത്യമായി മനസിലാക്കി മരുന്നുകൊടുക്കുകയും ഒരു നിശ്ചിത സമയത്തിനുശേഷം വീണ്ടും സ്‌കാനിങും മറ്റു ടെസ്റ്റുകളും നടത്തി ചികിത്സയുടെ പുരോഗതി നിര്‍ണയിക്കാറുമുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago