മരുന്നുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണം: ഫാര്‍മസിസ്റ്റ് അസോസിയേഷന്
കോഴിക്കോട്: കേരളത്തിലെ വിപണിയിലെത്തുന്ന മരുന്നുകള്‍ക്ക് എന്‍ട്രി രജിസ്ട്രേഷനോ അല്ലെങ്കില്‍ പ്രൊഡക്ട് രജിസ്ട്രേഷനോ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് ഫാര്മസിസ്റ്റിസ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.എം സുനില്‍കുമാര്‍ അധ്യക്ഷനായി. ടി.വി ഗംഗാധരന് സ്വാഗതം പറഞ്ഞു.
സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗം ജയന് കോറോത്ത്, അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഗലീലിയോ ജോര്‍ജ്, പി. പ്രവീണ്‍, ടി. സതീശന്, എം.കെ പ്രേമാനന്ദന്, മഹ്മൂദ് മൂടാടി, പി. ശറഫുന്നീസ, പി.എം സുരേഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ജിജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്.ഡി സലീഷ്കുമാര് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഫാര്‍മസിസ്റ്റുകളായ ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം സി. കൃഷ്ണദാസ്, നരിപ്പറ്റ ഗ്രാമപഞ്ചായത്തംഗം കുഞ്ഞമ്മദ് പാലോല്‍ എന്നിവര്‍ക്ക് സ്വീകരണം നല്കി. അസി. ഡ്രഗ്സ് കണ്ട്രോളര് പി.എം ജയന് ഉപഹാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."