കറാച്ചി തീരത്ത് ഇന്ത്യക്ക് ഭീഷണിയായി ചൈനീസ് ആണവ അന്തര്‍വാഹിനി
കറാച്ചി: പാകിസ്താന് തുറമുഖ തീരത്ത് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ചൈനയുടെ ആണവ അന്തര്‍വാഹിനി. കറാച്ചി തീരത്താണ് അന്തര്‍വാഹിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.
നേരത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെ ഇത്തരമൊരു അന്തര്‍വാഹിനിയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചൈനയുടെ അത്യാധുനിക ആണവ അന്തര്‍വാഹിനിയാണ് ഇതെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.
ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ കൂടുതല്‍ അടുത്ത് നിന്ന് നിരീക്ഷിക്കുന്നതിനാണ് ചൈന ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്നതെന്ന് അഭ്യൂഹമുണ്ട്.
നേരത്തെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ ആധിപത്യത്തിനായി ചൈന ശ്രമിക്കുമ്പോള്‍ ഇത്തരം നിരീക്ഷണങ്ങള്‍ പതിവായിരുന്നു. എന്നാല്‍ അന്നത്തേക്കാള്‍ കടുത്ത നിരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. 093 ഷാങ് സബ്മറൈന് എന്നാണ് അന്തര്‍വാഹിനിയുടെ പേര്. അതേസമയം ആണവ അന്തര്‍വാഹിനികളെ ജി.പി.എസിന്റെ സഹായത്തോടെ കണ്ടെത്തുക എന്നത് അതീവ ദുഷ്കരമാണ്.
പുതിയ സാങ്കേതിക വിദ്യ പ്രകാരം നിശബ്ദമായിട്ടാണ് ഇത് സഞ്ചരിക്കുക. അതിനാല്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും ചൈനയുടെ അന്തര്‍വാഹിനി. ഇവ ആയുധങ്ങളുമായി സര്‍വ സന്നാഹത്തോടെയാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."