യു.എസ് തെരഞ്ഞെടുപ്പ് അട്ടിമറി: റഷ്യക്കെതിരേ തെളിവുകളുമായി യു.എസ്
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ഹാക്കിങ് നടത്തി ട്രംപിനെ വിജയിപ്പിച്ച റഷ്യന്‍ ഏജന്റിനെ തിരിച്ചറിഞ്ഞതായി യു.എസ്. റഷ്യയുടെ ഇടപെടലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി ജനറല്‍ ജയിംസ് ക്ലാപ്പര്‍ പറഞ്ഞു.
ഹിലരി ക്ലിന്റന്റേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഇ-മെയിലുകള്‍ ചോര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്്മിര് പുടിന് നേരിട്ട് ഉത്തരവു നല്‍കിയെന്ന് യു.എസ് അധികൃതര്‍ വെളിപ്പെടുത്തി. ഇതിന് പിന്നിലെ ലക്ഷ്യം പിന്നീട് വ്യക്തമാക്കുമെന്നും ക്ലാപ്പര്‍ വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണം ശരിയെന്ന് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
'ഫാന്‍സി ബിയര്‍', 'കോസി ബിയര്‍' എന്നീ റഷ്യന്‍ ഹാക്കര്‍ സംഘങ്ങളാണ് ഇമെയിലുകള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവരാണ് ചോര്‍ത്തിയ ഇ-മെയിലുകള്‍ വിക്കിലീക്സിനു നല്‍കിയത്. പ്രതികളുടെ പേര് യു.എസ് പുറത്തുവിട്ടിട്ടില്ല. യു.എസിന്റെ ആരോപണം റഷ്യ തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."