പുരാവസ്തു ഖനനത്തിന് കിനാലൂരില്‍ തുടക്കം
കിനാലൂര്‍: തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്സിറ്റിയും ആര്‍ക്കിയോളജി വകുപ്പും ചേര്‍ന്ന് പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ കാറ്റാടിയില്‍ രണ്ടാം ഘട്ട പുരാവസ്തു ഖനനം ആരംഭിച്ചു. പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യുവ ആര്‍ക്കിയോളജിസ്റ്റ് ഡോ. ശെല്വകുമാര് ആണ് ഖനത്തിന് നേതൃത്വം നല്‍കുന്നത്.7000 വര്‍ഷം മുന്‍പ് പുരാതന ശിലായുഗം മുതല്‍ മഹാ ശിലായുഗം വരെ കിനാലൂരിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ വാസമുള്ളതായി ഡോ. ശെല്വകുമാര് പറയുന്നു. തൊഴിലാളികള്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടയില്‍ നന്നങ്ങാടിയും മണ്‍പാത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ക്കിയോളജി വകുപ്പ് സര്‍ക്കാര്‍ തീരുമാനത്തോടെ ഖനനത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആര്‍ക്കിയോളജി വകുപ്പും കോഴിക്കോട് ഗവ. ആര്‍ട്സ് കോളജിലെ ചരിത്ര വിഭാഗം വിദ്യാര്‍ഥികളുമായിരുന്നു ആദ്യ ഘട്ടത്തില്‍ ഖനനമാരംഭിച്ചത്. ഡോ. ശെല്വകുമാറിനൊപ്പം ആര്‍ക്കിയോളജി വകുപ്പിലെ കൃഷ്ണരാജ് ശ്രീലജ തുടങ്ങിയവരും നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."