HOME
DETAILS
MAL
തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തും: ആര്. ചന്ദ്രശേഖര്‍
backup
January 07 2017 | 23:01 PM
കോഴിക്കോട്: തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരേ ഐ.എന്‍.ടി.യു.സി ദേശീയ പ്രക്ഷോഭം നടത്തുമെന്ന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖര്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സമ്പൂര്‍ണ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാമചന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ക അനില്‍കുമാര്‍, എം.പി ജനാര്ദനന്, ഇ. നാരായണന് നായര്‍, പി.എം നിയാസ്, അഡ്വ. സുനീഷ് മാമിയില്‍, പി.എം.എ നാസര്‍, മനോജ് എടാണിയില്‍, സി.കെ ബാലന്, ഓച്ചേരി വിശ്വന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."