മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ഫോട്ടോ അനാഛാദനം ചെയ്തു
കോഴിക്കോട്: കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിന് സ്വീകരണവും നല്കി. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.
ഭരണഘടന ഉറപ്പു നല്കിയ മതപ്രചാരണ സ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ഷാനവാസ് അഭിപ്രായപ്പെട്ടു. ഒന്ന് തുറന്ന ഫാസിസവും മറ്റൊന്ന് മുഖംമൂടിയണിഞ്ഞ ഫാസിസവുമാണെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയര്മാന് എം.കെ ബീരാന് അധ്യക്ഷനായി. അടിത്തറ സജ്ജമാക്കി കോണ്‍ഗ്രസിനെ സമരസജ്ജമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തണമെന്ന് അഡ്വ. ടി സിദ്ദീഖ് അഭിപ്രായപ്പെട്ടു.
ഇ.വി ഉസ്മാന്‍കോയ, പാലക്കണ്ടി മൊയ്തീന്, അഹമ്മദ്, എം.എ ജോര്‍ജ്ജ്, കെ.വി ആലിക്കോയ, ടി.കെ മിജാസ്, അഡ്വ. കെ.എം കാദിരി, ഡോ. ഷിബി എം. തോമസ്, നൗഷാദ് തെക്കയില്‍, പി.ടി അസ്സയിന്‍കുട്ടി, എന്‍.ജെ ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."