HOME
DETAILS
MAL
കെട്ടിട വാടക നിയമം പരിഷ്കരിക്കണം: ടി. നസിറുദ്ദീന്‍
backup
January 07 2017 | 23:01 PM
കോഴിക്കോട്: കെട്ടിട ഉടമകളെയും വ്യാപാരികളെയും തമ്മിലടിപ്പിക്കാതെ വാടക-കുടിയാന് നിയമത്തിലെ ഇപ്പോഴുള്ള നടപടിക്രമത്തിനു മാറ്റംവരുത്തി പരിഷ്കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മാവൂര്‍ റോഡിലെ മെട്രോ ഫൂട്വെയല് കുടിയൊഴിപ്പിക്കുന്നതിനെതിരേ ജന്മിയുടെ വീട്ടിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.സി അഷ്റഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, കെ. സേതുമാധവന്, സി.കെ ടെന്നിസണ്‍, പി. പ്രസന്നന്, എ.വി.എം കബീര്‍, ബി.എം മുഹമ്മദ്, എം. ബാബുമോന്, മനാഫ് കാപ്പാട്, എ.കെ മന്‍സൂര്‍, എം. അഫ്സല്, സലീം രാമനാട്ടുകര, കെ.പി മൊയ്തീന്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."