HOME
DETAILS
MAL
നെല്‍വയല്‍ നികത്താതിരിക്കാന്‍ കര്‍ശനനടപടി: മന്ത്രി ടി.പി രാമകൃഷ്ണന്
backup
January 07 2017 | 23:01 PM
കോഴിക്കോട്: നെല്‍കൃഷിക്ക് അനുയോജ്യമായ ഭൂമി നികത്താത്തിരിക്കാന് കര്‍ശനനടപടി എടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്.
കോഴിക്കോട് കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്, ശാസ്ത്രസാഹിത്യപരിഷത്ത്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബഌു.ആര്.ഡി.എം) എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'ജലസുരക്ഷ-ജീവസുരക്ഷ' സംസ്ഥാനതല ശില്പശാല ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രദേശങ്ങളില്‍ ഭൂമി തരിശായി കിടക്കുകയാണ്.
ഇത്തരം പ്രദേശങ്ങളില്‍ ഇക്കൊല്ലം നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. 40 വര്‍ഷമായി കൃഷി മുടങ്ങിക്കിടക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കൃഷിയിറക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."