ബാലുശ്ശേരിയില്‍ മദ്യ വില്‍പന വ്യാപകം: റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍
ബാലുശ്ശേരി: റെയ്ഞ്ച് പരിധിയില്‍ വ്യാപകമായ തോതില്‍ മദ്യവില്‍പന. വിവിധ ഭാഗങ്ങളില്‍ നടത്തിയ ഊര്‍ജിതമായ റെയ്ഡില്‍ ഒന്‍പത് പേര്‍ ബാലുശ്ശേരി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. നടുവണ്ണൂര്‍, തൃക്കുറ്റിശ്ശേരി, ഇയ്യാട്, എരമംഗലം, പൂനൂര്‍, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വന്‍തോതില്‍ വിദേശമദ്യവും വില്‍പനക്കായി ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തത്.
മദ്യ വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ കൊഴുക്കല്ലൂര്‍ മാവുപറമ്പില്‍ ദാമോദരന്‍, കേളോത്ത് വയല്‍ ദേവശ്ശേരിവീട്ടില്‍ തങ്കരാജന്‍, പൂനൂര്‍ മൊകായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍, എരമംഗലം പാറക്കാപ്പൊയില്‍ സജീവന്‍, കൊറ്റിയേലത്ത് ചെക്കിണി, തൃക്കുറ്റിശ്ശേരി പെരുഞ്ചേരി ലിനീഷ്, ഇയ്യാട് പുളിക്കുലക്കണ്ടി കരുണാകരന്‍, കാവുന്തറ തേവരുകണ്ടി മീത്തല്‍ സത്യന്‍, നരിനട ചെട്ട്യാന്‍ ചോലയില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.
മദ്യ വില്‍പനക്കായി ഉപയോഗിച്ച അശോകന്റെ സ്‌കൂട്ടറും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഐ.എം കരുണാകരന്‍, പ്രവന്റീവ് ഓഫിസര്‍മാരായ എന്‍.സിറാജ്, എ.കെ സുരേഷ്ബാബു, സി.ഇ.ഒമാരായ സി.പി ഷാജു, സി.കെ ബാബുരാജന്‍, ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രഭിത്‌ലാല്‍, കെ.കെ സുബീഷ്, വി.പ്രജിത്ത്, ഇ.എം ഷാജി, കെ.പി മനോജ്, ശ്രീജിത്ത്, ഡ്രൈവര്‍ കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."