മഹല്ലുകളില്‍ അക്രമം ഉണ്ടാക്കുന്നവരെ കരുതിയിരിക്കുക: എസ്.കെ.എസ്.എസ്.എഫ്
മാനന്തവാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ആധികാരികമായി പ്രവര്‍ത്തിച്ചു വരുന്ന പള്ളികളിലും മദ്‌റസകളിലും കാന്തപുരം വിഭാഗം നടത്തുന്ന അക്രമം അപലപനീയമാണെന്നും മഹല്ല് ഭാരവാഹികളും ബന്ധപ്പെട്ടവരും കുഴപ്പക്കാരെ കരുതിയിരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സമസ്തയുടെ സ്ഥാപനങ്ങളില്‍ കലാപം ഉണ്ടാക്കി മുതലെടുക്കാമെന്നത് വ്യാമോഹം മാത്രമാണന്നും ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം കലാപകാരികളെ തിരിച്ചറിയണമെന്നും അക്രമ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന പക്ഷം ശകതമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. കാറാട്ടുകുന്നില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ പ്രസിഡന്റ് ശൗഖത്തലി വെള്ളമുണ്ട, സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, മൊഹ്‌യുദ്ദീന്‍ കുട്ടി യമാനി പന്തിപ്പൊയില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."