നെടുമ്പാശേരി എയര്‍പോര്‍ട്ട് ജങ്ഷനിലെ സിഗ്നല്‍ സംവിധാനം തകര്‍ന്നിട്ട് ഒരു മാസം പിന്നിടുന്നു
നെടുമ്പാശ്ശേരി: ദേശീയപാതയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം തകര്‍ന്നിട്ട് ഒരു മാസം പിന്നിടുന്നു.
ഇത് പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഇരുപത്തിനാലോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഒരു മാസം മുന്‍പ് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് ആലുവ ഭാഗത്തേക്കുള്ള സിഗ്നല്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റ് തകര്‍ന്ന് ഒടിഞ്ഞു വീണത്. അങ്കമാലി ആലുവ ദേശീയപാതയില്‍ നിന്നും വിമാനത്താവള റോഡിലേക്ക് പ്രവേശിക്കുന്ന പ്രധാന ജംങ്ഷനാണ് ഇത്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം അനുദിനം വര്‍ധിച്ചു വരികയാണ്. ഇവിടെ അപകടങ്ങള്‍ പതിവായതോടെയാണ് ഏതാനും വര്‍ഷം മുന്‍പ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ ഒരു പരിധി വരെ അപകടങ്ങള്‍ തടയാന്‍ കഴിഞ്ഞിരുന്നു. ആലുവ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വിമാനത്താവള റോഡില്‍ പ്രവേശിക്കണമെങ്കില്‍ ദേശീയപാത കുറുകെ കടക്കണം. പലപ്പോഴും അങ്കമാലി ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അത്താണി ജങ്ഷനിലെ സിഗ്നല്‍ കഴിഞ്ഞ് സാമാന്യം നല്ല വേഗതയിലാണ് കടന്നുവരുന്നത്. എയര്‍പോര്‍ട്ട് ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ കൂടി ഇല്ലാതായതോടെ വാഹനങ്ങള്‍ പെട്ടെന്ന് കടന്നുപോകാന്‍ ശ്രമിക്കുകയാണ്.
തലനാരിഴയ്ക്കാണ് പലപ്പോഴും വന്‍ അപകടങ്ങള്‍ പോലും വഴി മാറുന്നത്. പലപ്പോഴും ദേശീയപാതയിലൂടെ അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ വിമാനത്താവള റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."