ഇ.പി.എഫ് മിനിമം പെന്ഷന് പതിനായിരം രൂപയാക്കണം: മാന്നാര്‍ അബ്ദുല്‍ ലത്തീഫ്
മാന്നാര്‍: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗത്വമുള്ള വ്യാവസായിക തൊഴിലാളികള്‍ക്ക് മിനിമം പെന്ഷന് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് ആവശ്യപ്പെട്ടു.
ഇപ്പോള്‍ ലഭിക്കുന്ന പെന്ഷന് നാമമാത്രവും മറ്റു ക്ഷേമപെന്ഷനുകളേക്കാള് കുറവും ആണെന്ന് അദ്ദേഹം പറഞ്ഞു.അലിന്‍ഡ് സ്വിച്ച്ഗിയര്‍ എംപ്ലോയീസ് അസോസിയേഷന് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്‍ ലത്തീഫ്.അസോസിയേഷന് വൈസ്പ്രസിഡന്റ് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി സണ്ണികോവിലകം, പി. ഉണ്ണിക്കൃഷ്ണപിള്ള, ഇ. വാസുദേവന്‍ നമ്പൂതിരി, ബി. മോഹന്‍കുമാര്‍, എം. രാമചന്ദ്രകുറുപ്പ്, ബി.ബാബു, എന്‍.എസ്. ബൈജു, ടി.ജി. അനുകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് (പ്രസിഡന്റ്), എസ്. ചന്ദ്രകുമാര്‍ (വൈസ്പ്രസിഡന്റ്), സണ്ണി കോവിലകം (ജനറല്‍ സെക്രട്ടറി), ടി.വി. അകുമാര് (ജോയിന്റ് സെക്രട്ടറി), ഇ.കെ. സുശീലന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നിര്‍ത്തലാക്കിയ ഇന്‍സെന്റീവ് പുനഃസ്ഥാപിക്കണമെന്നും, അലിന്‍ഡിന്റെ നഷ്ടപ്പെട്ട പഴയകാല പ്രതാവം വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണെമെന്നും വാര്‍ഷികസമ്മേളനം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."