ജൈവകൃഷിയില്‍ വിജയം കൈവരിച്ച് അശോകനും കുടുംബവും
പൂച്ചാക്കല്‍: ജൈവകൃഷിയില്‍ വിജയം കൈവരിച്ച് അശോകന്‍ മാതൃകയായി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ പാവാണിവെളിയില്‍ അശോകനാണ് സ്വകാര്യ വ്യക്തിയുടെ രണ്ട് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയില്‍ പൊന്ന് വിളയിച്ചത്. അല്‍പം ഭൂമിപോലും അശോകന്‍ പാഴാക്കാതെയാണ് കൃഷി ചെയ്തത്. ആഞ്ഞൂറോളം വാഴ, പയര്‍, പടവലം, ചീര, കാന്താരി, മഞ്ഞള്‍, കാച്ചില്‍, ചേന എന്നിവയാണ് കൃഷി ഇറക്കിയിരിക്കുന്നത്.
ഇവയ്ക്ക് വളമായി ഉപയോഗിക്കുന്നത് ജൈവവളം മാത്രമാണ്. കോഴിവളം, വേപ്പിന്‍പിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് പുറത്ത് നിന്നും വാങ്ങിക്കുന്നത്. കൃഷിക്കാവശ്യമായ ചാണകവും ഗോമൂത്രവും വീട്ടില്‍ വളര്‍ത്തുന്ന പശുവില്‍ നിന്നും ലഭിക്കും.
തെങ്ങ് ചെത്തുതൊഴിലാളിയായ അശോകന്‍ ചെറിയരീതിയില്‍ പച്ചക്കറി കൃഷിയും വെറ്റിലകൃഷിയും നടത്തിയിരുന്നു. ഈ സമയത്താണ് അശോകന് ഹൃദ്രോഗബാധ ഉണ്ടായത്. തുടര്‍ന്ന് തെങ്ങ് ചെത്ത് ഉപേക്ഷിക്കുകയും പൂര്‍ണ്ണസമയം കൃഷിയിലേയ്ക്ക് ഇറങ്ങുകയുമായിരുന്നു.
രോഗം വന്നതിനെ തുടര്‍ന്ന് പട്ടിണിയാകുമെന്ന അവസ്ഥയയിലായിരുന്നപ്പോഴാണ് അശോകന്‍ കൃഷിയിലേയ്ക്ക് ഇറങ്ങുന്നത്. കൃഷിയില്‍ നൂറുമേനി വിളവ് കിട്ടിയതോടെ അശോകന്റെ ജീവിതവും പച്ചപിടിച്ചു. കൃഷിക്ക് ഭാര്യ രത്‌നമ്മയും എപ്പോഴും അശോകന് സഹായിയായി ഉണ്ട്.
ഒഴിവ് സമയങ്ങളില്‍ മകന്‍ അരുണും അച്ഛനെ സഹായിക്കാന്‍ കൃഷിത്തോട്ടത്തില്‍ എത്തും. അടുത്തവര്‍ഷം ഇതിന്റെ കൂടുതല്‍ സ്ഥലം കണ്ടെത്തി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അശോകന്‍. എല്ലാവിധ പിന്തുണയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. നോട്ട് പ്രതിസന്ധിമൂലം സഹകരണ ബാങ്കില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന കൃഷിക്കാവശ്യമായ പണം ലഭിച്ചില്ലെന്നും അശോകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."