മോഷണക്കേസിലെ പ്രതികളായ ദമ്പതികള്‍ക്ക് തടവുശിക്ഷ
വൈക്കം: മോഷണക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്കു കോടതി തടവുശിക്ഷ വിധിച്ചു. ആലപ്പുഴ പുന്നപ്ര ആലിശ്ശേരില്‍ കൃഷ്ണപ്രസാദ് (32), ഭാര്യ അഞ്ജു ബേബി (29) എന്നിവര്‍ക്കാണ് വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സന്തോഷ് ദാസ് മൂന്നുവര്‍ഷം കഠിനതടവും പതിനായിരം രൂപയും വിധിച്ചത്.
2016 മെയ് 12നായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്. വൈക്കം പുളിംചുവട്ടില്‍ പത്മജയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികള്‍ രാജമ്മയുമായി പരിചയത്തിലാവുകയും പോളിസി എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി ബെഡ്‌റൂമില്‍ നിന്നും 9000 രൂപ അടങ്ങിയ പെഴ്‌സും അരപവന്‍ വരുന്ന ഒരു ജോഡി കമ്മലും മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് രാജമ്മയുടെ പരാതിയെത്തുടര്‍ന്ന് വൈക്കം പൊലിസ് കേസ് എടുത്തു.
ഇതോടൊപ്പം തന്നെ പ്രതികള്‍ പുളിംചുവട്ടില്‍ താമസിക്കുന്ന പത്മജ, രാമചന്ദ്രന്‍ എന്നിവരുടെയും വീടുകളില്‍ സമാനരീതിയില്‍ മോഷണം നടത്തിയിരുന്നു.
വൈക്കം എസ്.ഐ എം സാഹില്‍ പ്രതികളെ അറസ്റ്റ് ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ മോഷണക്കേസില്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."