HOME
DETAILS
MAL
കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു: ചവിട്ടേറ്റ് പാപ്പാന് പരുക്ക്
backup
January 07 2017 | 23:01 PM
എരുമേലി: കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്ക് . പാപ്പാന്‍ തുമരംപാറ തഴക്കവയല്‍ കുഞ്ഞുമോനാണ് ആനയുടെ ചവിട്ടേറ്റത് . ഇയാളെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് തുമരംപാറ ചപ്പാത്ത് പാലത്തിനടുത്ത് അരുവിയിലാണ് സംഭവം .
ആന ഇടയുമ്പോള്‍ തോട്ടില്‍ കുളിക്കാനുംവസ്ത്രം കഴുകാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ഉണ്ടായിരുന്ന നിരവധി ആളുകള്‍ പരിഭ്രാന്തരായി ഓടി .
ഏതാനും നാളുകളായി തുമരംപാറയില്‍ പാപ്പാന്റെ സംരക്ഷണത്തിലായിരുന്ന ആനയാണ് ഇടഞ്ഞത് . എരുമേലി സ്വദേശിയുടേതാണ് ഇടഞ്ഞ ആന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."