ബസുകളുടെ മല്‍സരയോട്ടത്തിനെതിരെ ജനകീയ കൂട്ടായ്മ
പെരിന്തല്‍മണ്ണ: പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരുടെ മല്‍സര ഓട്ടത്തിനും അമിത വേഗതയ്ക്കുമെതിരെ പെരിന്തല്‍മണ്ണയില്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നു. റോഡില്‍ കൂട്ടക്കുരുതികള്‍ നിത്യ സംഭവമായതോടെയാണ് അധികൃതരുടെ നിസംഗതക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിക്കുന്നത്.
പൊതുപ്രവര്‍ത്തകന്‍ ടി.ആര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ ഇതിനായി ഒപ്പുശേഖരണം നടന്നുവരുന്നു@ണ്ട്. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ കേവലം ഒരാഴ്ച മാത്രം അവശേഷിക്കെ കുട്ടികളെ അയക്കാന്‍ പോലും ഭയമാണെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു@ണ്ട്.
സീബ്രാലൈനിലൂടെ പോലും റോഡ് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ് പെരിന്തല്‍മണ്ണയിലുള്ളത്.
നോ പാര്‍ക്കിങ് ഏരിയയില്‍ പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ ആളെ കയറ്റുന്നത് പതിവാണെന്നും ബസുകള്‍ ഓടിതുടങ്ങുമ്പോഴും വാതില്‍തുറന്ന് ആളുകളെ കയറ്റുന്നത് പതിവാണെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."