ഭാവിതലമുറയ്ക്കായി ഊര്‍ജ്ജം സംരക്ഷിക്കേണ്ടത് അനിവാര്യം: മന്ത്രി
കുട്ടിക്കാനം: ഭാവിതലമുറയ്ക്കായി ഊര്‍ജ്ജം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കേരളം ഇന്ന് വലിയ വൈദ്യുതി പ്രതിസന്ധിയാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളജില്‍ നടക്കുന്ന ഊര്‍ജ്ജ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പതിനഞ്ച് ശതമാനത്തോളം വൈദ്യുതി പ്രസരണം നഷ്ടമാകുന്നുണ്ട്. വൈദ്യുതിയുടെ കുറവ് മനസിലാക്കി നമ്മള് ഓരോരുത്തരും പ്രവര്‍ത്തിക്കണം. വീടുകളുടെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ചു അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം പരിസ്ഥിതി വികസന സെന്റര്‍ ചെയര്മാന് പ്രൊഫ. വി.കെ ദാമോധരന് മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് സി,ഇസിഎസ് ജനറല്‍ സെക്രട്ടറി ഡോ. കെ സോമന് എന്നിവര്‍ സംസാരിച്ചു.
എം.ബി.സി കോളജ് ഗവേണിങ് ബോഡി അംഗം കെ.ടി ജേക്കബ് സ്വാഗതവും സെക്രട്ടറി മധുകൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."