HOME
DETAILS
MAL
അങ്ങാടിപ്പുറത്ത് ശുദ്ധജലം റോഡിലൂടെ ഒഴുകുന്നു
backup
May 24 2016 | 23:05 PM
അങ്ങാടിപ്പുറം: ശുദ്ധജലക്ഷാമം മൂലം നാടെങ്ങും പൊറുതിമുട്ടുമ്പോള്‍ ജലം റോഡിലൂടെ ഒഴുകുന്നു. അങ്ങാടിപ്പുറം ടൗണ്‍ മുതല്‍ പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷന് വരെയുള്ള ഒന്നര കിലോമീറ്ററിനുള്ളിലാണ് അഞ്ചിടങ്ങളില്‍ പൈപ്പ് ലൈന്‍ പൊട്ടി മീറ്ററുകളോളം ശുദ്ധജലം റോഡിലൂടെ ഒഴുകുന്നത്.
അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എല്‍.പി സ്കൂള്‍, പഴയ മാവേലി സ്റ്റോര്‍ കെട്ടിടം എന്നിവക്ക് സമീപവും ജൂബിലി ജങ്ഷനില്‍ രണ്ടിടത്തും, കാര്‍ സ്പോര്‍ട്ടിന്റെ മുന്‍വശത്തുമാണ് ശുദ്ധജലം ഒഴുകുന്നത്.
രാവിലെ മുതല്‍ ഒഴുകുന്ന വെള്ളം റോഡിന്റെ കുഴികളില്‍ തങ്ങി നില്ക്കുന്നു. റോഡിന്റെ വശങ്ങള് വീതി കൂട്ടിയതോടെ പൈപ്പ് ലൈനുകളെല്ലാം റോഡിന്റെ അടിയില്‍പ്പെട്ടു. ഭാരമേറിയ വാഹനങ്ങള്‍ ഇതിനു മുകളിലൂടെ കയറി ഇറങ്ങുന്നതോടെ പൈപ്പ് ലൈനിന്റെ ജോയിന്റുകള്‍ പൊട്ടുന്നതാണ് ജലം പാഴാകുന്നതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."