കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി: മന്ത്രി
പഴയങ്ങാടി: നിലവിലെ പി.എസ്.സി ലിസ്റ്റില്‍ നിന്നു സംസ്ഥാനത്ത് ഒഴിവുള്ള വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും അതില്‍ പത്തില്‍ കുറയാത്ത ഓഫിസര്‍മാരെ ജില്ലയ്ക്കു നല്‍കുമെന്നും മന്ത്രി കെ രാജു. ചെറുകുന്ന് പഞ്ചായത്ത് പുതുതായി നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനവും പൗരാവകാശ രേഖ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. മൂന്നു മാസത്തിനകം 40,000 പശുക്കളെ ഇന്‍ഷൂര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രീമിയം തുകയുടെ 25 ശതമാനം മാത്രമാണു കര്‍ഷകന്‍ നല്‍കേണ്ടിവരിക. പശുവിനെ വാങ്ങാന്‍ ക്ഷീരകര്‍ഷകര്‍ക്കു ലഭിക്കുന്ന 10,000 രൂപ സബ്‌സിഡി 20,000 രൂപയാക്കി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. പുതുതായി നിര്‍മിച്ച മൃഗാശുപത്രിയുടെ ഒന്നാംനിലയില്‍ പഞ്ചായത്തിനു കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിനു വകുപ്പിന്റെ സഹായം മന്ത്രി വാഗ്ദാനം ചെയ്തു. പഴയങ്ങാടി പാലത്തില്‍ നിന്നു പുഴയില്‍വീണ യുവതിയെ രക്ഷപ്പെടുത്തിയ ചെറുകുന്ന് ദാലില്‍ സ്വദേശി കെ.വി സയീദിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ചെറുകുന്ന് പഞ്ചായത്തിലെ ഐശ്വര്യ, സമൃദ്ധി സ്വാശ്രയ സംഘാംഗങ്ങള്‍ക്കുള്ള പാരിതോഷികം മന്ത്രി സമ്മാനിച്ചു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. ഡോ. കെ.എച്ച് സുബ്രഹ്മണ്യന്‍ പൗരാവകാശ രേഖ ഏറ്റുവാങ്ങി. ഡോ. എന്‍.എന്‍ ശശി, വി.വി പ്രീത, അന്‍സാരി തില്ലങ്കേരി, പി.കെ അസന്‍കുഞ്ഞി, പി.വി രാധ, പി.വി ബാബു രാജേന്ദ്രന്‍, ഇ കൃഷ്ണന്‍, പി.വി സജീവന്‍, പി.സി കുഞ്ഞപ്പ, കെ പത്മിനി, വെറ്ററിനറി സര്‍ജന്‍ ഡോ. ആശാ ബാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."