HOME
DETAILS

ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: 28 പവന്‍ കണ്ടെടുത്തു

  
backup
January 08, 2017 | 12:30 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

കണ്ണൂര്‍: നഗരമധ്യത്തില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു മോഷണംപോയ 40 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 28 പവന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി കണ്ടെടുത്തു. കണ്ണൂര്‍ എന്‍.എസ് തിയേറ്ററിനു സമീപത്തെ ഡോ. കനകം പി നായരുടെ വീട്ടിന്‍നിന്നു മോഷണം പോയ ആഭരണങ്ങളാണു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങളില്‍നിന്നു കണ്ടെത്തിയത്. ടൗണ്‍ സി.െഎ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ വീട്ടുവേലക്കാരി പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ കുന്നാലെവളപ്പില്‍ കെ.വി നളിനിയെ നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
പ്രതി വിവിധ ബാങ്കുകളിലും ജ്വല്ലറികളിലും പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത സ്വര്‍ണമാണു കണ്ടെടുത്തത്. പാടിയോട്ടുചാല്‍ സഹകരണബാങ്ക്, പെരിങ്ങോം ബാങ്ക് കൂടം ശാഖ, ചെറുവത്തൂര്‍ തിമിരി സഹകരണ ബാങ്ക്, കണ്ണൂരിലെ കൊശമറ്റം ഫിനാന്‍സ് എന്നിവിടങ്ങളിലാണു സ്വര്‍ണം പണയംവച്ചത്. ചെറുപുഴയിലെ മൂന്നു ജ്വല്ലറികളിലും പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലുമാണു സ്വര്‍ണം വിറ്റത്. തൊണ്ടിമുതലുകള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) യില്‍ ഹാജരാക്കി. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ 31നാണ് മോഷണം നടന്നത്. ഗള്‍ഫിലേക്കുപോയ വീട്ടുടമ മടങ്ങിയെത്തുംവരെ വീട്ടുകാര്യങ്ങള്‍ നോക്കാനായി പ്രതിയെ ചുമതലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ നളിനി കഴിഞ്ഞ 10 വര്‍ഷമായി ഡോക്ടറുടെ വീട്ടില്‍ ജോലിചെയ്തുവരികയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a month ago