HOME
DETAILS

സി.പി.ഐ ഓഫിസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധം

  
backup
January 08, 2017 | 12:31 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d

തളിപ്പറമ്പ്: കോള്‍മൊട്ടയില്‍ സി.പി.ഐ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം. സി.പി.ഐയുടെ ആന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെ.വി മൂസാന്‍കുട്ടി മാസ്റ്റര്‍ സ്മാരക മന്ദിരത്തിനു നേര്‍ക്കാണ് വെള്ളിയാഴ്ച്ച രാത്രിയില്‍ അക്രമം നടന്നത്. ഓഫിസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മൂസാന്‍കുട്ടി മാസ്റ്ററുടെ തറവാട് വീട്ടിനു മുന്നില്‍ പറശിനിക്കടവ് റോഡില്‍ ബന്ധുക്കള്‍ വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിച്ച സ്മാരക മന്ദിരം 2007ല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ ചന്ദ്രപ്പനാണ് ഉദ്ഘാടനം ചെയ്തത്. അക്രമ വിവരമറിഞ്ഞ് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദന്‍, സി.പി .ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി കണ്ണന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തമായ സ്വാധീനമുള്ള സ്ഥലമാണിത്. ആരാണിത് ചെയ്തതെന്നതില്‍ ദുരൂഹതകളുണ്ട്. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇഷ്ടപ്പെടാത്ത സാമൂഹ്യദ്രോഹികളാണ് ഇതു ചെയ്തതെന്ന് പറഞ്ഞാല്‍ അതു ചിന്തിക്കേണ്ട വിഷയമാണെന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം കോള്‍മൊട്ടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നേതാക്കളായ സി.എന്‍ ചന്ദ്രന്‍, അഡ്വ. പി സന്തോഷ്, വി.വി കണ്ണന്‍, എന്‍.പി ലക്ഷ്മണന്‍, മുജീബ് റഹ്മാന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം വളവില്‍ തകര്‍ന്നടിഞ്ഞ ആഹ്ലാദയാത്ര; അപകടത്തിൽ വാഹനം പൂർണമായും തകർന്നു

Kerala
  •  4 days ago
No Image

ചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍

Kerala
  •  4 days ago
No Image

ഇളവുമായി സി.ബി.എസ്.ഇ; ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം

National
  •  4 days ago
No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  4 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  4 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  4 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  4 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  4 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  4 days ago