HOME
DETAILS
MAL
പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കണം: ബിഷപ് വടക്കുംതല
backup
January 08 2017 | 00:01 AM
കണ്ണൂര്‍: പൊതുജന താത്പര്യം മുന്‍നിര്‍ത്തി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല. പരിയാരം മെഡിക്കല്‍കോളജ് സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വയംഭരണം വേണ്ട തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂരില്‍ ജനകീയ സമരപ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള തീരുമാനമെടുക്കണം. ചികിത്സയ്ക്കുവേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കു ഓടേണ്ട ഗതികേടാണു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ രോഗികള്‍ക്ക്. പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള ഒരു പരിഹാരമാണു പരിയാരം മെഡിക്കല്‍ കോളജിനു വേണ്ടതെന്നും ബിഷപ് പറഞ്ഞു. സമരസമിതി കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. സാമൂഹ്യ-പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന് മുഖ്യപ്രഭാഷണം നടത്തി. വിനോദ് പയ്യട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."