കാരുണ്യവഴിയില്‍ പുതു മാതൃകയുമായി ഒരു സംഘം യുവാക്കള്‍
കാസര്‍കോട്: കാരുണ്യവഴിയില്‍ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് വിദ്യാനഗര്‍ നായന്മാര്‍മൂലയിലെ ഒരു സംഘം യുവാക്കള്‍. കിടപ്പിലായ രോഗികളെ പരിചരിക്കല്‍, മയ്യിത്ത് കുളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ യുവാക്കള്‍ ഒരുവര്‍ഷമായി നടത്തുന്നത്. 'വി കെയര്‍' എന്നു പേരിട്ട സംഘടന നായന്മാര്‍മൂലയിലെയും പരിസരപ്രദേശങ്ങളിലെ നൂറോളം യുവാക്കളുടെ കൂട്ടായ്മയാണ്. നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മയ്യിത്ത് പരിപാലത്തിനും രോഗീ പരിചരണത്തിനും സൗജന്യ സേവനമാണു നല്‍കുന്നത്.
ഓക്‌സിജന്‍, വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, ആശുപത്രി കട്ടില്‍, ബാത്ത് ചെയര്‍, വാക്കര്‍, മയ്യിത്ത് കിടത്തുന്ന കട്ടില്‍, മയ്യിത്ത് കുളിപ്പിക്കുന്ന പന്തല്‍, കട്ടില്‍, ചെമ്പ് പാത്രം, ജനറേറ്റര്‍, ലൈറ്റ്, ഫിറ്റിങ്ങ് ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നു.
സ്വന്തമായുള്ള ആംബുലന്‍സും ഫ്രീസറും എത്തുന്നതോടെ പദ്ധതി വിപുലമാകും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരാണ് അണിയറ ശില്‍പികള്‍. നായന്മാര്‍മൂല ആലംപാടി റോഡില്‍ മൂന്നു മാസം മുമ്പാണ് അരക്കോടി രൂപ ചെലവില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സേവന രംഗത്തിറങ്ങിയത്.
കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സംഘത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് ലോറി വാടക നല്‍കിയാണു വീടുകളില്‍ എത്തിക്കുന്നത്.
സേവനം ആവശ്യമുള്ളവര്‍ 9388255733, 98955727463 നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."