ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: 28 പവന്‍ കണ്ടെടുത്തു
കണ്ണൂര്‍: നഗരമധ്യത്തില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു മോഷണം പോയ 40 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 28 പവന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി കണ്ടെടുത്തു. കണ്ണൂര്‍ എന്‍.എസ് തിയേറ്ററിനു സമീപത്തെ ഡോ. കനകം പി നായരുടെ വീട്ടില്‍ നിന്നു മോഷണം പോയ ആഭരണങ്ങളാണു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങളില്‍ നിന്നു കണ്ടെത്തിയത്. ടൗണ്‍ സി.െഎ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ വീട്ടുവേലക്കാരിയും പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ കുന്നാലെവളപ്പില്‍ കെ.വി നളിനിയെ നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. പാടിയോട്ടുചാല്‍ സഹകരണ ബാങ്ക്, പെരിങ്ങോം ബാങ്ക് കൂടം ശാഖ, ചെറുവത്തൂര്‍ തിമിരി സഹകരണ ബാങ്ക്, കണ്ണൂരിലെ കൊശമറ്റം ഫിനാന്‍സ് എന്നിവിടങ്ങളിലാണു സ്വര്‍ണം പണയംവച്ചത്. ചെറുപുഴയിലെ മൂന്നു ജ്വല്ലറികളിലും പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലുമാണു സ്വര്‍ണം വിറ്റത്. തൊണ്ടിമുതലുകള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) യില്‍ ഹാജരാക്കി. പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ 31നാണ് മോഷണം നടന്നത്. ഗള്‍ഫിലേക്കുപോ
യ വീട്ടുടമ മടങ്ങിയെത്തും വരെ വീട്ടുകാര്യങ്ങള്‍ നോക്കാനായി പ്രതിയെ ചുമതലപ്പെടുത്തുകയായിരുന്നു. നളിനി കഴിഞ്ഞ 10 വര്‍ഷമായി ഡോക്ടറുടെ വീട്ടില്‍ ജോലിചെയ്തുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."