ജില്ലാ പഞ്ചായത്ത് ഓഫിസ് സി.സി.ടി.വി നിരീക്ഷണത്തില്‍
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസ് ഇനി സി.സി.ടി.വിയുടെ നിരീക്ഷണത്തില്‍. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും ചേംബറില്‍ നിന്നു നിരീക്ഷിക്കുവാന്‍ കഴിയും. ഓഫിസ് പരിസരവും ക്യാമറയുടെ നിരീക്ഷണത്തില്‍ പെടും. ജില്ലാ പഞ്ചായത്ത് ഓഫീസ്, എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ ഓഫിസ്, വിവിധ മീറ്റിംഗ് ഹാളുകള്‍, പൊതു ഇടനാഴികകള്‍ തുടങ്ങിയവയെല്ലാം ക്യാമറയുടെ പരിധിയില്‍ വരും. മികച്ച സേവന പ്രവര്‍ത്തനത്തിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശ്രമം കഴിഞ്ഞ വര്‍ഷം മുതല്‍ ജില്ലാ പഞ്ചായത്ത് നടത്തി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓഫിസ് പ്രവര്‍ത്തനം വളരെ സുതാര്യമാക്കുന്നതിനായി സി.സി ടി.വി സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം എല്ലാവര്ക്കും പുറമെ നിന്നു വീക്ഷിക്കാവുന്ന വിധം ബോര്‍ഡ് മീറ്റിംഗ് ഹാളും ക്യാമറയുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."