കൂത്തുപറമ്പില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: നോട്ടിസ് നല്‍കിത്തുടങ്ങി
കൂത്തുപറമ്പ്: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങി.
ഹൈവേ സംരക്ഷണ നിയമത്തിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ സ്വമേധയാ ഒഴിയണമെന്നാവശ്യപ്പെട്ടു ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങി. കൂത്തുപറമ്പ് സെക്ഷനു കീഴില്‍ കൂത്തുപറമ്പ് മാനന്തവാടി റോഡരികിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ സെപ്തംബറിലാണ് 1999-ലെ ഹൈവേ സംരക്ഷണ നിയമപ്രകാരം റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടുകടകള്‍, മതിലുകള്‍, വീടുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും മറ്റുമായി അനധികൃതമായി നിര്‍മിച്ച അപ്രോച്ച് റോഡുകള്‍ എന്നിവ പൊളിച്ചുനീക്കുന്നതിനൊപ്പം റോഡരികില്‍ ഇറക്കിവെച്ച നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യും. ഇത്തരം നിയമലംഘനം നടത്തിയവരോട് സ്വയം ഒഴിയാനാണ് നോട്ടിസില്‍ ആവശ്യപ്പെടുന്നത്. ഏഴു ദിവസത്തിനകം ഒഴിയാനാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യാനുള്ള ചെലവും പിഴയും അടയ്‌ക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."