പഴശിപദ്ധതി പ്രദേശത്തെ കൈയേറ്റങ്ങള്‍ കണ്ടുപിടിക്കും: താലൂക്ക് വികസനസമിതി
ഇരിട്ടി:പഴശ്ശി പദ്ധതി പ്രദേശത്തെ കൈയേറ്റങ്ങള്‍ എത്രയും പെട്ടെന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കണ്ടു പിടിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയില്‍ നിര്‍ദേശമുയര്‍ന്നു.
1.86 രൂപ കരാര്‍ വ്യവസ്ഥയില്‍ ഏറണാകുളത്തെ ഒരു സ്വകാര്യ കമ്പനിക്ക് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ സര്‍വേ ആരംഭിച്ചിട്ടില്ല. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരിട്ടി താലൂക്കിനു കീഴിലെ റീസര്‍വേ പൂര്‍ത്തിയാക്കാത്ത വില്ലേജുകളിലെ സര്‍വേ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഇരിട്ടി പഴയ ബസ്റ്റ്സ്റ്റാന്റിലെ വൃത്തിഹീനമായ ശൗചാലയങ്ങള്‍ ശുചീകരിച്ചു ഉപയോഗ യോഗ്യമാക്കാനും തീരുമാനിച്ചു. യോഗത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ ജോസലിയമ്മ അധ്യക്ഷയായി. എം.എല്‍.എ സണ്ണി ജോസഫ്, കെ ശ്രീധരന്‍, ചന്ദ്രന്‍ തില്ലങ്കേരി, സി ബാബു, തോമസ് വര്‍ഗീസ്, ജോര്‍ജ്കുട്ടി ഇരുമ്പുകുഴി, ഇബ്രാഹിം മുണ്ടേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."