HOME
DETAILS

താലൂക്ക് വികസന സമിതി: പാലക്കയംതട്ട് ഭൂമി തര്‍ക്കം: അടിയന്തിര റിപ്പോര്‍ട്ട് തേടും

  
backup
January 08 2017 | 00:01 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2

തളിപ്പറമ്പ്: പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തില്‍ ഭൂമിയുടെ അവകാശത്തര്‍ക്കം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുല്ല തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വെള്ളാട് ദേവസ്വം ഇതു സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയ കാര്യവും വികസന സമിതി മുമ്പാകെ ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വില്ലേജ് ഓഫിസറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. കരുവന്‍ചാല്‍-നടുവില്‍ ഹില്‍ ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് 1970-71 കാലഘട്ടില്‍ ഇവിടെ സ്ഥാപിച്ച വാട്ടര്‍ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിയാരം ദേശീയപാതയിലെ വീതികൂട്ടലിന് തടസമായി നില്‍ക്കുന്ന മില്‍മ ബൂത്ത് മാറ്റുന്നതിന് നോട്ടിസ് നല്‍കിയെങ്കിലും നടത്തിപ്പുകാര്‍ കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കയാണെന്ന് അസി. എന്‍ജിനീയര്‍ പി.എം യമുന അറിയിച്ചു.
മലയോര മേഖലകളിലെ പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും ട്രിപ്പ് മുടക്കുന്നതിനെതിരെ നിരവധി പരാതികള്‍ ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തില്‍ ബസ് ഉടമകളെ വിളിച്ച് സംസാരിക്കുമെന്നും ആവര്‍ത്തിക്കുന്നപക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും തളിപ്പറമ്പ് ജോ.ആര്‍ടിഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ കഴിഞ്ഞ താലൂക്ക് സഭയില്‍ ഉന്നയിച്ച പരാതിയില്‍ രണ്ടു ദിവസത്തിനകം നടപടിയെടുക്കുമെന്നും ടൗണ്‍ സ്‌ക്വയര്‍ നവീകരിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നഗരസഭ അധികൃതര്‍ അറിയിച്ചു. തളിപ്പറമ്പ് നഗരസഭയില്‍ അംഗീകാരമുളള ഓട്ടോസ്റ്റാന്റുകള്‍ ഇല്ലെന്നും നഗരസഭയാണ് ഇതിനു പരിഹാരം കാണേണ്ടതെന്നും പാര്‍ക്കിങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആലോചിച്ച് പരിഹാരമുണ്ടാക്കുമെന്നും ജോ.ആര്‍.ടി.ഒ യോഗത്തെ അറിയിച്ചു.
ട്രാന്‍. ബസിടിച്ച് വീടിന്റെ ഓടുകള്‍ തകര്‍ന്നതിന് നഷ്ടപരിഹാരമാവശ്യപ്പെട്ടെത്തിയ പൂക്കോത്ത് തെരുവിലെ പട്ടാണി രോഹിണിയുടെ പരാതിയില്‍ വികസന സമിതി ആവശ്യപ്രകാരം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അവരുടെ വീട് നന്നാക്കി കൊടുക്കാന്‍ തയാറാണെന്ന് വ്യാപാരി വ്യവസായി നേതാക്കളായ കെ.എസ് റിയാസും വി താജുദ്ദീനും യോഗത്തെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago