ക്വാറിക്കെതിരേ പരപ്പയില്‍ മനുഷ്യച്ചങ്ങല
ആലക്കോട്: പരപ്പ കരിങ്കല്‍ ക്വാറി വീണ്ടും തുറക്കുന്നതിനെതിരേ നാട്ടുകാരുടെ മനുഷ്യച്ചങ്ങല. പരപ്പ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ നൂറുകണക്കിനാളുകള്‍ കണ്ണികളായി. പഞ്ചായത്ത് അതിര്‍ത്തിയായ പരപ്പയില്‍ നിന്നാരംഭിച്ച ചങ്ങല നേടുവോട് ടൗണ്‍ വരെ നീണ്ടു. ദേശീയ ഹരിത ട്രിബൂണലിന്റെ അനുമതിലഭിക്കാതെ വന്നതോടെയാണ് മലബാര്‍ സാന്റ് ആന്റ് സ്റ്റോണ്‍ ക്രഷര്‍ കമ്പനി അടച്ചു പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. വളഞ്ഞ വഴിയിലൂടെ ജില്ലാ ജിയോളജി ഓഫിസറുടെ അനുമതി സ്വന്തമാക്കിയാണ് വീണ്ടും ക്വാറി തുടങ്ങാനുള്ള ശ്രമം നടക്കുന്നതെനായിരുന്നു സമര സമിതിയുടെ ആക്ഷേപം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം ജോസഫ് ചങ്ങലയില്‍ ആദ്യ കണ്ണിയായി. സി.പി.എം നേതാക്കളായ എം കരുണാകരന്‍, പി.വി ബാബുരാജ്, ജനകീയ സമിതി നേതാക്കളായ സിറാജുദീന്‍, മനു മാത്യു, ജോസഫ് കച്ചിറയില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."