HOME
DETAILS

ഇതൊരു അനുഭവക്കുറിപ്പാണ്, നിങ്ങളും കണ്ടിരിക്കാവുന്നത്

  
backup
January 08 2017 | 00:01 AM

%e0%b4%87%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പേടിച്ചരണ്ട് ഇരുട്ടുമൂടിയ വഴിയിലേയ്ക്ക്  ആ സ്ത്രീ നടന്നുപോയ രംഗം നടുക്കുന്ന ഓര്‍മയായി മനസ്സില്‍ തങ്ങിനില്‍ക്കുകയാണ്...
അവര്‍ സ്വന്തം വീട്ടിലേയ്ക്കാണു പോയത്. അതുതന്നെയായിരുന്നു അവരുടെ ഭയവും. വീട്ടില്‍വച്ച് താന്‍ വീണ്ടും ആക്രമിക്കപ്പെടുമെന്നും ഒരുപക്ഷേ, ജീവന്‍പോലും നഷ്ടപ്പെട്ടേയ്ക്കാമെന്നുമുള്ള ഭീതി അവര്‍ക്കുണ്ടായിരുന്നു. അവര്‍ പേടിച്ചിരുന്നത് സ്വന്തം ഭര്‍ത്താവിനെത്തന്നെയായിരുന്നു..!
മദ്യപിച്ചു ലക്കുകെട്ട ഭര്‍ത്താവിന്റെ ദേഹോപദ്രവം മണിക്കൂറുകളോളം സഹിച്ച അവര്‍ രക്ഷതേടി കരഞ്ഞുവിളിച്ച് അടുത്ത പൊലിസ് സ്റ്റേഷനിലേയ്ക്ക് ഓടുന്നതാണ് ആദ്യം കണ്ടത്.

വയനാട് അമ്പലവയലിലുള്ള കുടുംബസുഹൃത്തിന്റെ വീട്ടിലിരിക്കുകയായിരുന്നു ഞങ്ങള്‍. ഭക്ഷണം കഴിച്ച് ഉമ്മറക്കോലായയില്‍ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത ഇടവഴിയിലൂടെ ആ സ്ത്രീ ഏങ്ങലടിച്ചു വരുന്നതു കണ്ടത്.
''പാവം ആ പെണ്ണിന്റെ ഒരു ഗതികേട്...'' സുഹൃത്തിന്റെ ഉമ്മ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
''എന്താ കാര്യം. അവര്‍ക്ക് എന്തു പറ്റി.'' അവരുടെ വാക്കിലെ സഹതാപം കണ്ടപ്പോള്‍ ചോദിച്ചു.
''എന്തു പറ്റാനാ... ഭര്‍ത്താവൊരുത്തന്‍ വൈകുന്നേരം വീട്ടിലെത്തുന്നത് കള്ളു കുടിച്ച് ലക്കില്ലാതെ. മിക്കദിവസവും തല്ലും ബഹളവും. ആവുന്നത്രയും ആ പെണ്ണ് സഹിക്കും. ചിലപ്പോള്‍, സഹിക്കാനാവാതാകുമ്പോള്‍ പൊലിസ് സ്റ്റേഷനിലേയ്ക്ക് ഓടും. പൊലിസെത്തി അയാളെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ടാല്‍ അന്ന് ഓള്‍ക്കും മോള്‍ക്കും സമാധാനത്തോടെ കിടന്നുറങ്ങാം. അങ്ങനെ പോണതാ ഇപ്പം കണ്ടത്. ''


അമ്പലവയലിലാണു താമസമെങ്കിലും കോഴിക്കോട്ടുകാരാണത്രെ ആ കുടുംബം. ഭര്‍ത്താവ് കൂലിപ്പണിക്കാരന്‍. ആകെയൊരു മകള്‍. പത്തുപതിനെട്ടു വയസ്സായെങ്കിലും മാനസികവളര്‍ച്ചയെത്താത്ത അവസ്ഥയിലാണ്. ബന്ധുക്കളുണ്ടെങ്കിലും അയാളുടെ ഈ സ്വഭാവം മൂലം ആരുമായും ബന്ധമില്ല. ആരും അവിടേയ്ക്കു വരാറില്ല.


കള്ളു കുടിച്ചു മദോന്മത്തനായെത്തുന്ന ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ആ സ്ത്രീയ്ക്ക് എങ്ങോട്ടും പോകാനില്ല. ഭേദ്യങ്ങളെല്ലാം പരമാവധി സഹിക്കും. ബുദ്ധിയുറയ്ക്കാത്ത മകളെയും ഭര്‍ത്താവ് ഭേദ്യം ചെയ്യുമ്പോഴാണു രക്ഷതേടി പൊലിസ് സ്റ്റേഷനിലേയ്ക്ക് ഓടുന്നത്. അങ്ങനെയൊരു ഓട്ടമാണ് അന്നു കണ്ടത്.
ആ സ്ത്രീയുടെ ആവലാതി കേട്ടയുടന്‍ പൊലിസ് എത്തുമെന്നും ക്രൂരനായ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോകുമെന്നും ഇനിയങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ കൈകാര്യം ചെയ്യുമെന്നുമൊക്കെയാണു കരുതിയത്. എന്നാല്‍, ഏറെ നേരം കഴിഞ്ഞിട്ടും പൊലിസ് വാഹനം വരുന്നതു കണ്ടില്ല.


ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ പോയപോലെ ഏങ്ങലടിച്ചുകൊണ്ടു തിരിച്ചുവരുന്നതാണു കണ്ടത്.
''എന്തേ... പൊലിസുകാര് വന്നിലേ..'' സുഹൃത്തിന്റെ ഉമ്മ വഴിയിലേയ്ക്ക് ഇറങ്ങിനിന്നു ചോദിച്ചു.
''സ്റ്റേഷനില്‍ ആളില്ലാന്നാ പറഞ്ഞത്.  ഇന്ന് അയാള്  ഇന്നേം മോളേം അടിച്ചു കൊല്ലും.'' ഏങ്ങിക്കരഞ്ഞു കൊണ്ടു നടന്നു നീങ്ങുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞൊപ്പിച്ചു.


അയല്‍ക്കാര്‍ ആരും തടയാന്‍ ചെല്ലില്ലേ എന്നായിരുന്നു എന്റെ സംശയം. ആരെങ്കിലും ചെന്നാല്‍ കൊടുവാളുമായി അവര്‍ക്കു നേരേയാകും അയാളുടെ പരാക്രമമെന്ന് സുഹൃത്തു പറഞ്ഞു. അയല്‍ക്കാര്‍ക്കെല്ലാം ആ സ്ത്രീയുടെ ദുരിതത്തില്‍ പരിതാപമുണ്ട്. പക്ഷേ, എന്തു ചെയ്യാനാകും.
ഈ അനുഭവ കഥ ഇവിടെ പറഞ്ഞത്, സുരക്ഷാനിയമങ്ങളും ക്രമസമാധാനപാലന സംവിധാനങ്ങളും സുശക്തമാണെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടില്‍ സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ് എന്നു ബോധ്യപ്പെടുത്താനാണ്. നിയമവും നിയമപാലകരും ഇല്ലാത്തതല്ല, അതൊന്നും നടപ്പാക്കാതിരിക്കുന്നതാണു പ്രശ്‌നം.


ഗാര്‍ഹികപീഡന നിരോധന നിയമം പൂര്‍ണമായൊന്നു വായിച്ചാല്‍ ഇത്തരമൊരു നിയമം നിലവിലുള്ള നാട്ടില്‍ സ്ത്രീകള്‍ക്കു സ്വന്തം വീടു സ്വര്‍ഗസമാനമാകുമെന്നു നാം വിശ്വസിച്ചുപോകും. സ്ത്രീസുരക്ഷയ്ക്കു പ്രാമുഖ്യംകൊടുത്തുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഈ നാട്ടില്‍ ഏതു നേരത്തും ഭയരഹിതരായി നടക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്നു നാം ധരിച്ചുപോകും.
പക്ഷേ, എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതു നിയമമാണ് സ്ത്രീക്കു രക്ഷയായി യഥാസമയത്ത് എത്തുന്നത്. അമ്പലവയലിലെ നിരാലംബയായ സ്ത്രീയുടെ അനുഭവംപോലെ അഭയം തേടി പൊലിസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകള്‍ക്കു പലപ്പോഴും കിട്ടുന്ന മറുപടി, 'ഇവിടെ ആളില്ലല്ലോ' എന്ന കൈമലര്‍ത്തല്‍ മാത്രമായിരിക്കും. സ്വരക്ഷ തേടിയെത്തുന്ന സ്ത്രീ ഇത്തരമൊരവസ്ഥയില്‍ അഭയം തേടി പിന്നെ എവിടെപ്പോകും.


പൊലിസ് സ്റ്റേഷന്‍ താല്‍ക്കാലികമായ രക്ഷാകേന്ദ്രം മാത്രമേ ആകുന്നുള്ളു. അശരണരായ സ്ത്രീകള്‍ക്ക് അത്താണിയാകാന്‍ മാത്രം രൂപീകരിക്കപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും ഏറെയുണ്ടല്ലോ, വനിതാകമ്മിഷനും വനിതാവികസന കോര്‍പ്പറേഷനുമുണ്ട്. സാമൂഹ്യക്ഷേമവകുപ്പിനു കീഴില്‍ സ്ത്രീസുരക്ഷയ്ക്കായി ധാരാളം പദ്ധതികളുണ്ട്. ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ടല്ലോ വനിതാസംഘടനകള്‍. എന്നിട്ടും, സ്വന്തംവീട്ടില്‍പ്പോലും സൈ്വരജീവിതം സാധ്യമല്ലാതായിത്തീര്‍ന്ന പതിനായിരക്കണക്കിന് അബലകള്‍ ഈ കേരളത്തില്‍ മരവിച്ച മനസ്സുമായി നരകിച്ചു കഴിയുകയാണ്.


'ഞങ്ങളറിഞ്ഞില്ലല്ലോ', 'ഞങ്ങള്‍ക്കു പരാതി കിട്ടിയില്ലല്ലോ' എന്നിങ്ങനെയുള്ള വാക്കുകള്‍ മറുപടിയായി അവശേഷിക്കുന്നുണ്ടല്ലോ. അതില്‍ അഭയം തേടുകയാണ് അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago