HOME
DETAILS

ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: 28 പവന്‍ കണ്ടെടുത്തു

  
backup
January 08, 2017 | 12:38 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d-3

കണ്ണൂര്‍: നഗരമധ്യത്തില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു മോഷണംപോയ 40 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 28 പവന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി കണ്ടെടുത്തു. കണ്ണൂര്‍ എന്‍.എസ് തിയറ്ററിനു സമീപത്തെ ഡോ. കനകം പി നായരുടെ വീട്ടില്‍ നിന്നു മോഷണം പോയ ആഭരണങ്ങളാണു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥാപനങ്ങളില്‍ നിന്നു കണ്ടെത്തിയത്. ടൗണ്‍ സി.െഎ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ വീട്ടുവേലക്കാരി പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ കുന്നാലെവളപ്പില്‍ കെ.വി നളിനിയെ നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
പ്രതി വിവിധ ബാങ്കുകളിലും ജ്വല്ലറികളിലും പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത സ്വര്‍ണമാണു കണ്ടെടുത്തത്. പാടിയോട്ടുചാല്‍ സഹകരണബാങ്ക്, പെരിങ്ങോം ബാങ്ക് കൂടം ശാഖ, ചെറുവത്തൂര്‍ തിമിരി സഹകരണ ബാങ്ക്, കണ്ണൂരിലെ കൊശമറ്റം ഫിനാന്‍സ് എന്നിവിടങ്ങളിലാണു സ്വര്‍ണം പണയംവച്ചത്. ചെറുപുഴയിലെ മൂന്നു ജ്വല്ലറികളിലും പയ്യന്നൂരിലെ ഒരു ജ്വല്ലറിയിലുമാണു സ്വര്‍ണം വിറ്റത്. തൊണ്ടിമുതലുകള്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) യില്‍ ഹാജരാക്കി. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ 31നാണ് മോഷണം നടന്നത്. ഗള്‍ഫിലേക്കുപോയ വീട്ടുടമ മടങ്ങിയെത്തും വരെ വീട്ടുകാര്യങ്ങള്‍ നോക്കാനായി പ്രതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  23 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  23 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  23 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  23 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  23 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  23 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  23 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  23 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  23 days ago