കേന്ദ്രസര്‍വകലാശാലാ സമരം; തീരുമാനം രേഖാമൂലം നല്‍കണമെന്നു സമരസമിതി
പെരിയ: കേന്ദ്ര സര്‍വകലാശാല കാംപസിനു വേണ്ടി സ്ഥലം വിട്ടു നല്കിയ കോളനി നിവാസികളുമായുണ്ടാക്കിയ ധാരണ രേഖാമൂലം നല്കിയാല് മാത്രമെ സമരം നിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നു സമര സമിതി നേതാക്കള്‍. രണ്ടു മാസത്തോളമായി കോളനിയിലെ രണ്ടു വീതം ആളുകള്‍ നടത്തി വരുന്ന രാപകല്‍ പട്ടിണി സമരം നിര്‍ത്തലാക്കാന്‍ ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കൈകൊണ്ടിരുന്നു.
കോളനിയിലെ മൂന്നു പേര്‍ക്കു നാളെ മുതല്‍ സര്‍വകലാശാലയില്‍ ജോലി നല്‍കാമെന്നും പിന്നീട് കാലക്രമേണ മറ്റുള്ളവര്‍ക്കും അവരവരുടെ യോഗ്യതക്കനുസരിച്ചു ജോലി നല്‍കുമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം നല്‍കണമെന്നാണു സമരസമിതിയുടെ നിലപാട്.
സമരം അന്‍പതു ദിവസം പിന്നിട്ടതോടെ പ്രായമായ അമ്മമാര്‍ സമര രംഗത്തിറങ്ങുകയായിരുന്നു.
ഇതോടെയാണ് ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ചക്കു വഴി തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."