യു.എ.പി.എ: സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല
യു.എ.പി.എ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. യു.എ.പി.എ ചുമത്തിയ കേസുകള്‍ പുനരവലോകനം ചെയ്യാനും വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണോ ഇത് ചുമത്തിയിട്ടുള്ളത് എന്ന് പരിശോധിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതുതന്നെ. എന്നാല്‍, നിരപരാധികളെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിച്ച് വേട്ടയാടിയ പൊലിസ് നിലപാടിനെ അംഗീകരിക്കാനാവില്ല.
സംസ്ഥാനത്തെ നിലവിലെ പൊലിസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ദേശദ്രോഹ, തീവ്രവാദ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, നിയമനിര്‍വഹണത്തിന്റെ അപ്പുറമുള്ള അജണ്ടയാണ് വ്യക്തമാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളോട് വിയോജിക്കുന്ന ഏത് പ്രതിഷേധത്തെയും യു.എ.പി.എ ഉപയോഗിച്ച് ഒതുക്കാനുള്ള ഒരു പൊലിസ് ബോധം മോദി ഭരണകാലത്ത് ഇന്ത്യയില്‍ വ്യാപകമായതിന്റെ വെളിച്ചത്തില്‍ തന്നെ കേരളത്തിലെ കേസുകളും പരിശോധിക്കപ്പെടേണ്ടതുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട പത്തില്‍ കുറഞ്ഞ കേസുകളാണ് ചുമത്തപ്പെട്ടതെങ്കില്‍ 2016ല്‍ മാത്രം 52 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ പലതും സൂക്ഷ്മത പുലര്‍ത്താതെ ചുമത്തപ്പെട്ടവയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതുമാണ്. രാജ്യദ്രോഹ, ഗൂഢാലോചന കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു ശതമാനം പോലും കുറ്റവാളികളാണെന്ന് തെളിയിക്കാന്‍ പൊലിസിന് ഇതുവരെ കഴിയാത്ത പശ്ചാത്തലവും നിലവിലുണ്ട്. 'ദേശീയത', 'തീവ്രവാദം', 'രാജ്യസ്‌നേഹം', 'ദേശസുരക്ഷ' എന്നിവ വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് നില്‍ക്കേണ്ട പൊതു ബോധമാണെന്നുള്ള ഹിന്ദുത്വ അജണ്ട ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."