ഹമീദലി ഷംനാടിനു ജന്മനാടിന്റെ യാത്രാമൊഴി
കാസര്‍കോട്: മുസ്്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ഹമീദലി ഷംനാടിനു വേദനയില്‍ കുതിര്‍ന്ന യാത്രാമൊഴി. മരണ വാര്‍ത്തയറിഞ്ഞ് ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും മൃതദേഹം ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു റീത്ത് സമര്‍പ്പിച്ചു.
ഉച്ചയ്ക്കു 12നു നടന്ന ജനാസ നിസ്‌കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്നു തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ പൊലിസിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
ലീഗ് നേതാക്കളായ പി കുഞ്ഞുമുഹമ്മദ്, എ.ജി.സി ബഷീര്‍, എ അബ്ദുല്‍ റഹ്്മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, ടി.എ ഖാലിദ്, എ.എ ജലീല്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ ട്രഷറര്‍, മുന്‍ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി സൈനുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, അഷറഫ് എടനീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, വി.എം മുനീര്‍, സഹീര്‍ ആസിഫ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, കെ അഹമ്മദ് ഷാഫി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, പി രാഘവന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, റിട്ട. ജഡ്ജ് കെ. അഹമ്മദ്, കെ മുഹമ്മദ് ഷാഫി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി ജയരാജന്‍, യഹ്‌യ തളങ്കര, കെ അഹമ്മദ് ഷരീഫ്, എസ്.എ പുതിയ വളപ്പില്‍, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, കെ.എസ് ഫക്രുദ്ദീന്‍, എം.ഒ വര്‍ഗീസ്, സണ്ണി ജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം, സി.എ കരീം ചന്തേര, അഡ്വ. യു.എസ് ബാലന്‍, എ.ഡി.എം കെ അംബുജാക്ഷന്‍, ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസ്, കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, അഡിഷണല്‍ തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ബി.ഇ നൗഷാദ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ശശിധരന്‍ പണ്ഡിറ്റ് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
ഹമീദലി ഷംനാട് സത്യസന്ധതയുടെ പ്രതീകം: സി.ടി അഹമ്മദലി
കാസര്‍കോട്: സത്യസന്ധതയുടെയും നീതിയുടെയും പ്രതീകമായിരുന്നു ഹമീദലി ഷംനാടെന്നു മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി. എം.പിയും എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍മാനും പി.എസ്.സി മെമ്പറുമായി തിളങ്ങിയ ഷംനാടിന് ഒരിക്കല്‍ പോലും അഴിമതി ആരോപണം കേള്‍ക്കേണ്ടിവന്നിട്ടില്ല. ഷംനാടിന് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ല. ഏറ്റെടുത്ത ചുമതലകളെല്ലാം സത്യസന്ധമായും നീതി പൂര്‍വമായും നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ കമ്മിറ്റി തായലങ്ങാടിയില്‍ സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, ഹനീഫ ഹാജി പൈവളികെ, കെ.എം ഷംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, എം അബ്ദുല്ല മുഗു, സി മുഹമ്മദ് കുഞ്ഞി, ടി കൃഷ്ണന്‍, പി.എ അഷ്‌റഫലി, കരിവെള്ളൂര്‍ വിജയന്‍, എം അനന്തന്‍ നമ്പ്യാര്‍, അസീസ് കടപ്പുറം, സി.എ കരീം, ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സിദ്ദീഖലി മൊഗ്രാല്‍, മൊയ്തീന്‍ കൊല്ലമ്പാടി, സി.ഐ.എ ഹമീദ്, ബേവിഞ്ച അബ്ദുല്ല സംസാരിച്ചു.
ടി.കെ.കെ ഫൗണ്ടേഷന്‍ അനുശോചിച്ചു
കാഞ്ഞങ്ങാട്: മികച്ച പൊതു പ്രവര്‍ത്തകനുള്ള ടി.കെ.കെ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്‌ക്കാര ജേതാവായിരുന്ന ഹമീദലി ഷംനാടിന്റെ വേര്‍പാടില്‍ ടി.കെ.കെ ഫൗണ്ടേഷന്‍ അനുശോചിച്ചു. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുന്‍ രാജ്യസഭാംഗവും എം.എല്‍.എയും നഗരസഭ അംഗവുമായിരുന്ന ഹമീദലി ഷംനാട് പൊതുരംഗത്തും വ്യക്തി ജീവിതത്തിലും നന്മയും വിശുദ്ധിയും കാത്ത് സൂക്ഷിച്ച നേതാവായിരുന്നുവെന്ന് ടി.കെ.കെ.ഫൗണ്ടേഷന്‍ അനുസ്മരിച്ചു. ചെയര്‍മാന്‍ അഡ്വ.സി.കെ ശ്രീധരന്‍ അദ്ധ്യക്ഷനായി. അഡ്വ.എം.സി ജോസ്, മടിക്കൈ കമ്മാരന്‍, എ.വി രാമകൃഷ്ണന്‍, ടി.കെ നാരായണ്‍, ടി മുഹമ്മദ് അസ്‌ലം സംസാരിച്ചു.
നികത്താനാകാത്ത നഷ്ടം: സമസ്ത
കാസര്‍കോട്: ജില്ലയുടെ രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഷംനാടിന്റെ വിയോഗം നികത്താവാനാത്ത നഷ്ടമാണെന്നു സമസ്ത പ്രസിഡന്റ് ഖാസി ത്വാഖാ അഹമ്മദ് മൗലവി. ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, കെ.ടി അബ്ദുല്ല ഫൈസി, എം.എ ഖാസിം മുസ്‌ലിയാര്‍, ഖാസി പയ്യക്കി പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഖാസി ഇ.കെ മഹമൂദ് മുസ്‌ലിയാര്‍, പൂക്കോയ തങ്ങള്‍ ചന്തേര, ഡോ.ഖത്തര്‍ ഇബ്രാഹീം ഹാജി, അലിഫൈസി ചിത്താരി, അബൂബക്കര്‍ സാലൂദ് നിസാമി, ലത്തീഫ് മൗലവി ചെര്‍ക്കള, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ചു.
ഹമീദലി ഷംനാട് ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു: കെ.പി സതീഷ്ചന്ദ്രന്‍
കാസര്‍കോട്: മുന്‍ എം.പി ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അനുശോചിച്ചു. രാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ സംശുദ്ധ ജീവിതം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എം.പിയും എം.എല്‍.എയും മറ്റ് ഉന്നതപദവികളും വഹിച്ചിട്ടും വിവാദങ്ങളോ ആരോപണങ്ങളോ ഇല്ലാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം സുതാര്യവും സത്യസന്ധവുമായിരുന്നു.
ദേശീയ നേതാക്കള്‍ക്കൊപ്പം ഇ.എം. എസ്, ഇ. കെ നായനാര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി പുരോഗമനപരമായിരുന്നു. സ്വന്തം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിന് അദ്ദേഹം കാട്ടിയ പ്രത്യേക ശ്രദ്ധ വിസ്മരിക്കാനാകില്ല. ലാളിത്യവും കുലീനതയും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ സ്മരണ വരുംകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."